UPDATES

വീഡിയോ

കൊറിയര്‍ പാക്കറ്റില്‍ കടുവക്കുഞ്ഞ്/ വീഡിയോ

രണ്ട് മാസം പ്രായമുള്ള കടുവക്കുഞ്ഞ് തളര്‍ന്ന് അവശനായ നിലയിലായിരുന്നു

കഴിഞ്ഞ ബുധനാഴ്ച മെയിലില്‍ പോകാനുള്ള കൊറിയര്‍ പെട്ടികള്‍ പരിശോധിച്ച മെക്‌സിക്കന്‍ ഉദ്യോഗസ്ഥര്‍ ഒരു ചരക്ക് കണ്ട് ഞെട്ടിത്തരിച്ചു. നീല നിറമുള്ളൊരു കണ്ടൈനറില്‍ ഭദ്രമായി പാക്ക് ചെയ്‌തൊരു കടുവക്കുഞ്ഞ്.

മയക്കുമരുന്ന് കണ്ടെത്താനായി പ്രത്യേക പരിശീലനം കിട്ടിയ നായ്ക്കളാണ് ഇത് കണ്ടെത്തിയത്. പതു പതുത്ത വസ്തുക്കള്‍ നിരത്തിയ പ്ലാസ്റ്റിക് കണ്ടൈനറിനകത്താണ് രണ്ട് മാസം പ്രായമുള്ള കടുവക്കുഞ്ഞിനെ പൊതിഞ്ഞ് വച്ചിരുന്നത്. ബുധനാഴ്ച ഉദ്യോഗസ്ഥര്‍ കണ്ടെത്തുമ്പോള്‍ തളര്‍ന്ന് അവശയായ അവസ്ഥയിലായിരുന്നു ഇത്. ഭക്ഷണവും വെള്ളവും കഴിച്ചിട്ടും ഏറെ ദിവസങ്ങളായ കടുവ മയക്കുമരുന്ന് കുത്തിവച്ച് അബോധാവസ്ഥയിലായിരുന്നു. എക്‌സ്പ്രസ് മെയിലിലൂടെ ഇതിനെ സാന്റിയോഗോ ഡി ക്വോറേട്ടറോയില്‍ എത്തിക്കാനായിരുന്നു പദ്ധതി.

വംശനാശം നേരിടുന്ന ജീവികളുടെ ലിസ്റ്റിലുള്ള മൃഗമാണ് ബംഗാള്‍ കടുവ. മയക്കുമരുന്ന് കണ്ടെത്തുന്ന നായ്ക്കളാണ് ഇത് പുറത്തെടുത്തത്. ശ്വാസം വിടാനുള്ള ചെറിയ ദ്വാരങ്ങള്‍ മാത്രമിട്ട കണ്ടൈനറില്‍ നിന്ന് അപരിചിതമായ ശബ്ദങ്ങള്‍ വന്നതോടെയാണ് ഉദ്യോഗസ്ഥര്‍ പൊതി തുറന്നത്. നിര്‍ജ്ജലീകരണം സംഭവിച്ച് ക്ഷണിച്ച അവസ്ഥയിലായിരുന്നു കടുവ.

കഴിഞ്ഞ വര്‍ഷവും ബംഗാള്‍ കടുവയെ നിയമവിരുദ്ധമായി കടത്താനുള്ള ശ്രമങ്ങള്‍ അതിര്‍ത്തിയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കാറിന്റെ മുന്‍സീറ്റില്‍ വച്ച് കടുവക്കുഞ്ഞിനെ കടത്താന്‍ ശ്രമിച്ച കാലിഫോര്‍ണിയയില്‍ നിന്നുള്ള കൗമാരക്കാരന്റേതുള്‍പ്പെടെ നിരവധി കേസുകള്‍ ഇത്തരത്തില്‍ ഉണ്ടായിട്ടുണ്ട്. മുന്നൂറ് ഡോളറിന് ടിജ്വാനയില്‍ നിന്ന് കടുവക്കുഞ്ഞിനെ വാങ്ങിയ ലുയിസ് യൂഡ്രോ വാലന്‍സിയയുടെ മേല്‍ മൃഗങ്ങളെ കള്ളക്കടത്ത് നടത്തിയ കേസ് ചാര്‍ജ്ജ് ചെയ്തിട്ടുണ്ട്.

പെര്‍മിറ്റോട് കൂടി യു.എസ്സില്‍ കടുവക്കുഞ്ഞിനെ ഇറക്കുമതി ചെയ്യാവുന്നതാണ്. ഇപ്പോള്‍ കണ്ടെത്തിയ കടുവയെ സാന്‍ടിയാഗോ സൂ സഫാരിപ്പാര്‍ക്കിലേക്ക് മാറ്റി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍