UPDATES

വീഡിയോ

ഇന്ധന വില വര്‍ദ്ധനവ്: മോദിയെ ന്യായീകരിക്കാന്‍ ശ്രമിച്ച ബിജെപി നേതാവിന്റെ മണ്ടത്തരം/വീഡിയോ കാണാം

വിലവര്‍ധനവ് ഗുജറാത്തിലെ ജനങ്ങളെ ബാധിക്കാതിരിക്കാന്‍ വലിയ രീതിയില്‍ സബ്‌സിഡി കൊടുക്കേണ്ടി വന്നുവെന്നാണ് മോദിയുടെ ട്വീറ്റെന്ന് ബിജെപി നേതാവ് ശ്രീഹരി

ഇന്ധന വില നാള്‍ക്കുനാള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ന്യായീകരിക്കാന്‍ ശ്രമിച്ച ബിജെപി നേതാവിന്റെ തര്‍ജ്ജമയിലും വലിയ മണ്ടത്തരം. ഇന്ധനവിലയില്‍ കാര്യമായ വര്‍ദ്ധനവ് വരുത്തി തട്ടിപ്പ് നടത്തരുതെന്നും ജനങ്ങളെ വിഡ്ഡികളാക്കരുതെന്നും ചാനല്‍ അവതാരകന്‍ പറഞ്ഞു. എന്നാല്‍ ആ പണമൊക്കെ ബിജെപിയുടെ സംസ്ഥാന ഓഫീസ് പണിയാനല്ല ഉപയോഗിക്കുന്നതെന്നായിരുന്നു ബിജെപി നേതാവ് ശ്രീഹരിയുടെ മറുപടി.

ജനങ്ങളുടെ വികസനത്തിനായാണ് എന്ന് പിന്നീട് വിശദീകരിക്കുകയും ചെയ്തു. എന്നാല്‍ പാവപ്പെട്ട റിക്ഷാ ഡ്രൈവര്‍മാരുടെ വരെ പോക്കറ്റില്‍ കയ്യിടുന്ന തട്ടിപ്പിനെ ജനങ്ങളുടെ വികസനമെന്ന് വിളിക്കരുതെന്ന് അവതാരകന്‍ പറഞ്ഞു. കൂടാതെ കോടികള്‍ ചിലവിട്ട് ബിജെപി ദേശീയ ഓഫീസ് പണിതതില്‍ ജനങ്ങളുടെ കൂടി കയ്യില്‍ നിന്നുള്ള ഒരു വിഹിതം കൂടിയുണ്ടെന്നും അവരുടെ വിയര്‍പ്പിനെ ചൂഷണം ചെയ്താണ് ആ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നതെന്നും അവതാരകന്‍ ചൂണ്ടിക്കാട്ടി. ജനങ്ങളെ ഊറ്റിയെടുക്കുന്ന കോര്‍പ്പറേറ്റുകളില്‍ നിന്നും സംഭാവന സ്വീകരിച്ചല്ലേ ആ കെട്ടിടം പണിതതെന്നും അവതാരകന്‍ ചോദിച്ചു. എന്നാല്‍ കോര്‍പ്പറേറ്റുകളില്‍ നിന്നും സംഭാവന സ്വീകരിച്ചാണ് കെട്ടിടം നിര്‍മ്മിച്ചതെന്നും അതിന്റെ കണക്കുകളെല്ലാം ബിജെപി ഓഫീസിലുണ്ടെന്നുമായിരുന്നു നേതാവിന്റെ വിശദീകരണം.

‘യുപിഎ സര്‍ക്കാരിന്റെ ഭീമമായ പെട്രോള്‍ വില വര്‍ധനവ് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുപിഎ സര്‍ക്കാരിന്റെ പരാജയത്തിന് പ്രധാന ഉദാഹരണമാണ്. ഗുജറാത്തിന് ഇത് നൂറ് കോടിയോളം അധിക ഭാരമുണ്ടാക്കും(Massive hike in petrol prices is a prime example of the failure of Congress-led UPA. This will put a burden of hundreds of crores on Guj)’ എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ് ചൂണ്ടിക്കാട്ടിയ അവതാരകന്‍ യുപിഎ സര്‍ക്കാരിന്റെ കാലത്തെ പെട്രോള്‍ വില വര്‍ധനവിനെ വിമര്‍ശിക്കുകയും സമരം നടത്തുകയും ചെയ്ത ബിജെപി അധികാരത്തില്‍ വന്നപ്പോള്‍ പഴയതിനേക്കാള്‍ ഗുരുതരമായി വില വര്‍ധിപ്പിക്കുകയായിരുന്നില്ലേയെന്ന് ചോദിച്ചു. കേരളത്തില്‍ ബിജെപി നേതാക്കളായ ശോഭാ സുരേന്ദ്രന്‍, കെ സുരേന്ദ്രന്‍ എന്നിവര്‍ സ്‌കൂട്ടര്‍ തള്ളി സമരം ചെയ്തതും കുമ്മനം രാജശേഖരന്റെ കാളവണ്ടി സമരവും ഓര്‍മ്മിപ്പിച്ച അവതാരകന്‍ കേരളത്തിലെ കാര്യങ്ങള്‍ മാത്രമേ പറയുന്നുള്ളൂവെന്നും സ്മൃതി ഇറാനിയൊക്കെ നടത്തിയ സമരത്തെക്കുറിച്ച് ഓര്‍മ്മിപ്പിക്കുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ മൂന്ന് ദിവസത്തിനിടയില്‍ ഒരു രൂപ കൂടിയതും ആറ് മാസത്തിനിടയില്‍ 10 രൂപയോളം വില വര്‍ധിച്ചതും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ മോദിയുടെ ട്വീറ്റ് തെറ്റായാണ് ശ്രീഹരി തര്‍ജ്ജമ ചെയ്തത്. ഈ വിലവര്‍ധനവ് ഗുജറാത്തിലെ ജനങ്ങളെ ബാധിക്കാതിരിക്കാന്‍ വലിയ രീതിയില്‍ സബ്‌സിഡി കൊടുക്കേണ്ടി വന്നുവെന്നാണ് ഇതിന്റെ അര്‍ഥമെന്നാണ് ശ്രീഹരി വ്യാഖ്യാനിച്ചത്.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍