UPDATES

വീഡിയോ

സാനിറ്ററി പാഡില്‍ വീഴുന്ന ചോരയും ചുവപ്പ് തന്നെ; നീലയല്ലെന്ന് പരസ്യങ്ങളും സമ്മതിച്ചു

ബോഡിഫോം ആദ്യമായി ടിവി പരസ്യത്തിലൂടെ സത്യം പറഞ്ഞു. മനുഷ്യന്റെ ചോരയ്ക്ക് ഒരു നിറമേ ഉള്ളൂ. അത് ചുവപ്പാണ്.

സാനിറ്ററി നാപ്കിന്റെ പരസ്യത്തില്‍ എന്തുകൊണ്ടാണ് നീല ദ്രാവകവും നീല നിറവും വരുമെന്നതെന്ന് സംശയം ചിലര്‍ക്കെങ്കിലും തോന്നിയിട്ടുണ്ടാകും. ആര്‍ത്തവത്തെ ലജ്ജാകരവും പുറത്തുപറയാന്‍ പാടില്ലാത്ത അവസ്ഥയുമായി ചിത്രീകരിക്കുന്ന പ്രവണത പരസ്യങ്ങളിലുമുണ്ട് എന്നാണ് ഏറെ കാലമായി വന്നുകൊണ്ടിരിക്കുന്നു ടിവി പരസ്യങ്ങള്‍ വ്യക്തമാക്കുന്നത്. ഏത് കമ്പനിയോ ബ്രാന്‍ഡോ ആവട്ടെ സാനിറ്ററി നാപ്കിന്റെ പരസ്യമാണെങ്കില്‍ ദ്രാവകം നീല തന്നെ എന്ന കാര്യത്തില്‍ ഇതുവരെ സംശയമുണ്ടായിരുന്നില്ല. ചോരയ്്‌ക്കെങ്ങനെ നീല നിറം എന്ന് ആരും കാര്യമായി ചോദിക്കാത്തത് കൊണ്ട് പരസ്യങ്ങളുടെ സ്വഭാവത്തില്‍ മാറ്റവുമുണ്ടായില്ല. എന്നാല്‍ ഈ തെറ്റ് തിരുത്തുകയാണ് ബ്രിട്ടനിലെ ബോഡിഫോം എന്ന കമ്പനി.

ബോഡിഫോം ആദ്യമായി പരസ്യത്തിലൂടെ സത്യം പറഞ്ഞു. മനുഷ്യന്റെ ചോരയ്ക്ക് ഒരു നിറമേ ഉള്ളൂ. അത് ചുവപ്പാണ്. സോഷ്യല്‍മീഡിയയില്‍ ഈ പരസ്യം വൈറലായിരിക്കുകയാണ്. സ്ത്രീകള്‍ വലിയ തോതില്‍ ഏറ്റെടുത്ത് കഴിഞ്ഞു. “YESSSSSSS to this! Finally a company is brave enough to change things – എന്ന് ഒരാള്‍ പ്രതികരിച്ചു. 2014ല്‍ സാനിറ്ററി നാപ്കിന്‍ പരസ്യങ്ങളെ പരിഹസിച്ചുകൊണ്ടുള്ള ഒരു പാരഡി വീഡിയോ വൈറലായിരുന്നു.

യുസിബി കോമഡി വീഡിയോ:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍