UPDATES

വീഡിയോ

‘എന്തൊക്കെ പറഞ്ഞാലും ആണുങ്ങള്‍ ആണുങ്ങള്‍ തന്നെയാണ്’/’ബോയ്‌സ് വില്‍ ബി ബോയ്‌സ്..’; ആണുങ്ങളെ ചൊടിപ്പിക്കുന്ന ഗില്ലറ്റിന്റെ വിവാദ പരസ്യം/ വീഡിയോ

അടിയും ഇടിയും സ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമണങ്ങളും കഴിഞ്ഞ ഞങ്ങള്‍ ആണുങ്ങളാണ്, ഞങ്ങള്‍ ആണുങ്ങള്‍ക്ക് ഇതൊക്കെ പുല്ലാണ് എന്ന മട്ടില്‍ വീരവാദം മുഴക്കുന്ന പുരുഷ കേസരികളെ കുറച്ചൊന്നുമല്ല വെറും രണ്ട് മിനിറ്റില്‍ താഴെയുള്ള ഗില്ലറ്റിന്റെ ഈ പരസ്യം അസ്വസ്ഥതപെടുത്തിയത്.

‘എന്തൊക്കെ പറഞ്ഞാലും ആണുങ്ങള്‍ ആണുങ്ങള്‍ തന്നെയാണ്’ ഇത് ഇനിമേല്‍ ഒരു ഒഴുക്കന്‍ ന്യായീകരണമേ ആകില്ല എന്നാണ് ഗില്ലറ്റ് പറയുന്നത്. സംശയിക്കേണ്ട, ആണുങ്ങളെ താടിയും മുടിയും ഒതുക്കി സുന്ദരന്‍ ‘ആണുങ്ങളാക്കി’ മാറ്റുന്ന അതെ ഗില്ലറ്റ് തന്നെ. അടിയും ഇടിയും സ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമണങ്ങളും കഴിഞ്ഞ ഞങ്ങള്‍ ആണുങ്ങളാണ്, ഞങ്ങള്‍ ആണുങ്ങള്‍ക്ക് ഇതൊക്കെ പുല്ലാണ് എന്ന മട്ടില്‍ വീരവാദം മുഴക്കുന്ന പുരുഷ കേസരികളെ കുറച്ചൊന്നുമല്ല വെറും രണ്ട് മിനിറ്റില്‍ താഴെയുള്ള ഗില്ലറ്റിന്റെ ഈ പരസ്യം അസ്വസ്ഥതപെടുത്തിയത്. കഴിഞ്ഞ തിങ്കളാഴ്ച അപ്ലോഡ് ചെയ്തപ്പോള്‍ മുതല്‍ സമ്മിശ്രപ്രതികരണങ്ങളാണ് ഈ പരസ്യത്തിനുണ്ടായത്. അടുത്തകാലത്തായി ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട മീറ്റൂ ക്യാമ്പയിനെ സംബന്ധിച്ച പരാമര്‍ശങ്ങള്‍ കൂടി ഉള്ളതുകൊണ്ടാണ് പരസ്യം ഒറ്റ ആഴ്ച കൊണ്ട് അതിശയകരമായ കാഴ്ചക്കാരെ നേടിയെടുത്തത്.

ആഹാ ഇതാ പുരുഷ സമൂഹത്തെയാകെ ശത്രുക്കളായി കാണുന്ന ഒരുകൂട്ടം റാഡിക്കല്‍ ഫെമിനിസ്റ്റുകളുടെ പാതയില്‍ തന്നെ ഗില്ലറ്റും സഞ്ചരിച്ചു തുടങ്ങിയിരിക്കുന്നു എന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ പലരും പറയുന്നുണ്ട്. എന്നാല്‍ അപകടകരമായ തരത്തില്‍, തന്നെക്കാള്‍ താഴ്ന്നു നില്‍ക്കുന്നവര്‍ക്കുമേല്‍ ആധിപത്യം സ്ഥാപിച്ചു കൊണ്ടുള്ള ആണത്ത ആഘോഷങ്ങളെയാണ് ഈ പരസ്യം ചോദ്യം ചെയ്യുന്നതെന്നും സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമണങ്ങളെ ആണ് ഈ പരസ്യം ചൂണ്ടികാണിക്കുന്നതെന്നുമാണ് ചിലരുടെയെങ്കിലും അഭിപ്രായം.

ഇത് വെറും ഒരു മുഖം മൂടി മാത്രമാണ്.. ഈ കമ്പനിയോ അവരുടെ പൗരുഷത്തെക്കുറിച്ചും ലിംഗ സമത്വത്തെക്കുറിച്ചുമുള്ള അവരുടെ ധാരണകളോ മാറിയിരിക്കാന്‍ ഇടയില്ല. ഈ പുരോഗമന മുഖം മൂടി വെറുതെ ആളുകളുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടി മാത്രമുള്ളതാണെന്നാണ് മറ്റു ചിലരുടെ അഭിപ്രായം. ഓള്‍ഡ് സ്പൈസ് ,പെപ്‌സി പോലുള്ള ചില കമ്പനികളും പല കാലത്തായി ഇങ്ങനെ ലിംഗസമത്വ ത്തെയും, ലൈംഗികതയെയും ഒക്കെ പറ്റി സംസാരിച്ചു ശ്രദ്ധ നേടിയെടുത്തിട്ടുണ്ട്.

എന്തായാലും ഗ്രേ എന്ന ലോക പ്രശസ്ത പരസ്യ ഏജന്‍സി ചെയ്ത ഈ പരസ്യം യൂടൂബില്‍ വന്‍ വൈറലായി. 366K ലൈക്കുകളും 800K ഡിസ് ലൈക്കുകളും ചുരുങ്ങിയ സമയം കൊണ്ട് നേടിയെടുത്തു. റോസന്ന അര്‍ക്വിറ്റ എന്ന നടി പരസ്യത്തിന് പരിപൂര്‍ണ പിന്തുണ സാമൂഹ്യ മാധ്യമ ഇടത്തിലൂടെ അറിയിച്ചിട്ടുണ്ട്.

കൂടുതല്‍ വായനയ്ക്ക് –  https://www.huffingtonpost.ca/2019/01/15/gillette-ad-toxic-masculinity_a_23642980/

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍