UPDATES

വീഡിയോ

സംവിധാനം ക​ലാ​ഭ​വ​ൻ​ ​ഷാ​ജോ​ൺ; പൃഥ്വിരാജ് നായകനാകുന്ന ‘ബ്രദേഴ്സ്‌ ഡേ’യുടെ ടീസർ കാണാം

മാജിക്‌ ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ചിത്രത്തിൽ ഐ​ശ്വ​ര്യ​ ​ല​ക്ഷ്മി,​ ​മി​യ,​ ​പ്ര​യാ​ഗാ​ ​മാ​ർ​ട്ടി​ൻ,​ ​മ​ഡോ​ണ​ ​സെ​ബാ​സ്റ്റ്യ​ൻ​ ​എ​ന്നി​വ​രാ​ണ് ​നാ​യി​ക​മാ​രായെത്തുന്നത്.

ക​ലാ​ഭ​വ​ൻ​ ​ഷാ​ജോ​ൺ​ ആദ്യമായി ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്ന ചിത്രമാണ് ബ്രദേഴ്സ്‌ ഡേ. പൃഥ്വിരാജ് നായകനായി എത്തുന്ന ചിത്രത്തിന്റെ ആദ്യ ടീസർ പുറത്ത് വിട്ടു. മാജിക്‌ ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ചിത്രത്തിൽ ഐ​ശ്വ​ര്യ​ ​ല​ക്ഷ്മി,​ ​മി​യ,​ ​പ്ര​യാ​ഗാ​ ​മാ​ർ​ട്ടി​ൻ,​ ​മ​ഡോ​ണ​ ​സെ​ബാ​സ്റ്റ്യ​ൻ​ ​എ​ന്നി​വ​രാ​ണ് ​നാ​യി​ക​മാ​രായെത്തുന്നത്.

പൊ​ള്ളാ​ച്ചി​യിയും എറണാകുളവുമായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ. ഒരു ആ​ക്ഷ​ൻ​ ​കോ​മ​ഡിചിത്രമായിട്ടാണ് ‘ബ്രദേഴ്സ്‌ ഡേ’ ഒരുങ്ങുന്നത്. വിജയരാഘവൻ, ധർമ്മജൻ ബോൾഗാട്ടി, കോട്ടയം നസീർ,തമിഴ് നടൻ സച്ചിൻ എന്നിവർ മാറ്റ് പ്രധാന കഥാപാതരങ്ങളെ അവതരിപ്പിക്കും. ഛായാഗ്രഹണം ജിത്തു ദാമോദർ, ഒ​പ്പ​ത്തി​ലൂ​ടെ​ ​ശ്ര​ദ്ധേ​യ​രാ​യ​ 4​ ​മ്യൂ​സി​ക്‌​സാ​ണ് ​സം​ഗീ​ത​ ​സം​വി​ധാ​നം, എഡിറ്റിംഗ്‌ അഖിലേഷ്‌ മോഹൻ, പ്രൊഡക്ഷൻ കൺട്രോളർ നോബിൾ ജേക്കബ്‌, കോപ്രൊഡ്യൂസർ ജസ്റ്റിൻ സ്റ്റീഫൻ. ചിത്രം ഓണം റിലീസായി തീയേറ്ററിൽ എത്തും.

Avatar

ഫിലിം ഡെസ്‌ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍