UPDATES

വീഡിയോ

മുഖം മറച്ച്, തോളില്‍ ബാഗുമായി രണ്ടുപേർ; മാവോയിസ്റ്റുകൾ റിസോർട്ടിലെത്തുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ബുധനാഴ്ച രാത്രി എട്ടരയോടെയായിരുന്നു റിസോർട്ടിന് സമീപം ഏറ്റുമുട്ടൽ ഉണ്ടായത്. ഇത് വ്യാഴാഴ്ച പുലർച്ചെ വരെ നീണ്ടു.

വയനാട് വൈത്തിരിയിൽ പോലീസുമായുണ്ടായ മാവോയിസ്റ്റ് ഏറ്റുമുട്ടലിന് തൊട്ടുമുൻ‌പ് മാവോയിസ്റ്റുകൾ എത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. തൊപ്പി ധരിച്ച രണ്ടു പേർ റിസോർട്ടിനു ഉള്ളിലേക്കു കയറിപ്പോകുന്നതിന്റെയും, ഇവർ റിസോർട്ട് കൗണ്ടറിൽ നിന്നും പണം വാങ്ങുന്നതുമാണ് പുറത്തുവന്ന ദൃശ്യങ്ങളിലുള്ളത്. റിസോർട്ടിലേക്ക് എത്തുന്ന രണ്ടു പേരുടെ കൈവശവും ബാഗുകളുമുണ്ട്.

ഇതിൽ കൗണ്ടറിൽ നിന്നുള്ള വീഡിയോയിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സിപി ജലീലിനെ വ്യക്തമായി തിരിച്ചറിയാം. മുഖം മൂടി ധരിച്ചുള്ള മാവോയിസ്റ്റുകളുടെ ചിത്രങ്ങള്‍ നേരത്തേ പുറത്തുവന്നിരുന്നു. ബുധനാഴ്ച രാത്രി എട്ടരയോടെയായിരുന്നു റിസോർട്ടിന് സമീപം ഏറ്റുമുട്ടൽ ഉണ്ടായത്. ഇത് വ്യാഴാഴ്ച പുലർച്ചെ വരെ നീണ്ടു. വ്യാഴാഴ്ച രാവിലെ നടത്തിയ തിരച്ചിലിലാണ് റിസോർട്ടിനു സമീപം കമിഴ്ന്നുകിടക്കുന്ന നിലയിൽ മാവോയിസ്റ്റ് സംഘാംഗത്തിന്റെ മൃതദേഹം കണ്ടെത്തിയത്. മൂന്നു മാവോയിസ്റ്റുകളാണു കാട്ടിലേക്കു രക്ഷപ്പെട്ടെന്നും പോലീസ് പറയുന്നു.

Also Read-   വൈത്തിരി റിസോര്‍ട്ടില്‍ പോലീസ് വെടിവച്ചു കൊന്ന സി.പി ജലീല്‍ ആരാണ്?

 

Also Read- വൈത്തിരിയിലേത് ‘ഓപ്പറേഷൻ അനാക്കൊണ്ട’; പൂര്‍വമാതൃക അഫ്ഗാനിലെ അമേരിക്കന്‍ സേന

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍