UPDATES

വീഡിയോ

ദളിതര്‍ക്ക് നീതി കിട്ടും വരെ പോരാട്ടം തുടരും: ചന്ദ്രശേഖര്‍ ആസാദിന്റെ സന്ദേശം (വീഡിയോ)

“നമ്മുടെ പോരാട്ടം നീതിക്ക് വേണ്ടിയാണ്. ഇതില്‍ നമ്മള്‍ ജയിക്കും. ദളിതര്‍ക്ക് നീതി കിട്ടുന്നത് വരെ, അവസാനം നമ്മള്‍ പോരാടും” – പൊലീസ് വാനിലേക്ക് കയറുന്നതിന് മുമ്പ് ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു”.

ദേശീയ സുരക്ഷയെ അപകടത്തിലാക്കും എന്ന് ആരോപിച്ച് ആരെ വേണമെങ്കിലും ഈ കരിനിയമം ഉപയോഗിച്ച് ജയിലിലടക്കാം. ആരോഗ്യനില മോശമായിരിക്കുന്ന ചന്ദ്രശേഖര്‍ ആസാദ് നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അതേസമയം അവസാനം വരെ പോരാട്ടം തുടരുമെന്നാണ് രാജ്യത്തെ ദളിതരെ അഭിസംബോധന ചെയ്തുള്ള വീഡിയോ സന്ദേശത്തില്‍ ആസാദ് പറയുന്നത്.

“ഏതെങ്കിലുമൊരു വ്യക്തിക്കെതിരെയല്ല നമ്മുടെ പോരാട്ടം. നമ്മുടെ പോരാട്ടം നീതിക്ക് വേണ്ടിയാണ്. ഇതില്‍ നമ്മള്‍ ജയിക്കും. ദളിതര്‍ക്ക് നീതി കിട്ടുന്നത് വരെ, അവസാനം നമ്മള്‍ പോരാടും” – പൊലീസ് വാനിലേക്ക് കയറുന്നതിന് മുമ്പ് ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു. സഹരണ്‍പൂരിലെ സംഘര്‍ഷങ്ങളുടെ പേരില്‍ ജൂണിലാണ് ആസാദിനെ പൊലീസ് അറസ്റ്റ് ചെയ്തത്.ചന്ദ്രശേഖറിനെതിരായ ആരോപണങ്ങള്‍ രാഷ്ട്രീയ താല്‍പര്യങ്ങളുടെ പുറത്ത് എടുത്തതാണെന്ന് അദ്ദേഹത്തിന് ജാമ്യം അനുവദിച്ചുകൊണ്ട് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.

ഭീം ആര്‍മിയുടെ ഷംലി ജില്ലാ നേതാവ് നീതു ഗൗതം സംസാരിക്കുന്നു – ചന്ദ്രശേഖര്‍ ആസാദിന്റെ അറസ്റ്റിനെക്കുറിച്ചും എന്‍എസ്എ ചുമത്തിയതിനെക്കുറിച്ചും:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍