UPDATES

വീഡിയോ

കൈക്കുഞ്ഞിനെയും ദമ്പതികളെയും പുള്ളിപ്പുലികള്‍ വളഞ്ഞു: രക്ഷപ്പെടലിന്റെ അമ്പരപ്പിക്കുന്ന വീഡിയോ

വാഹനം നിര്‍ത്തി ഫോട്ടോ എടുക്കരുതെന്നും ഭക്ഷണ സാധനങ്ങള്‍ കഴിക്കരുതെന്നുമുള്ള അധികൃതരുടെ വിലക്ക് ലംഘിച്ചാണ് കുടുംബം കാര്‍ നിര്‍ത്തി പുറത്തിറങ്ങിയത്

സഫാരി പാര്‍ക്കില്‍ കൈക്കുഞ്ഞുമായി എത്തിയ ദമ്പതികള്‍ കാര്‍ നിര്‍ത്തി ഫോട്ടോ എടുക്കുന്നതിനിടെ പുള്ളിപ്പുലികള്‍ കൂട്ടത്തോടെ വളഞ്ഞു. നെതര്‍ലന്‍ഡിലെ പാര്‍ക്കിലെത്തിയ ഫ്രഞ്ച് കുടുംബത്തെയാണ് പുള്ളിപ്പുലികള്‍ വളഞ്ഞത്.

വാഹനം നിര്‍ത്തി ഫോട്ടോ എടുക്കരുതെന്നും ഭക്ഷണ സാധനങ്ങള്‍ കഴിക്കരുതെന്നുമുള്ള അധികൃതരുടെ വിലക്ക് ലംഘിച്ചാണ് കുടുംബം കാര്‍ നിര്‍ത്തി പുറത്തിറങ്ങിയത്. ഇതിനിടെ നാല് ദിക്കില്‍ നിന്നും പുള്ളിപ്പുലികള്‍ വളയുകയായിരുന്നു. അവര്‍ ഉടന്‍ പിന്മാറാന്‍ ശ്രമിച്ചെങ്കിലും പുള്ളിപ്പുലികള്‍ പാഞ്ഞടുത്തു. കൈക്കുഞ്ഞുമായി ഓടിയ സ്ത്രീ പുള്ളിപ്പുലികളെ തടയാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.

കുടുംബം കാറില്‍ കയറുന്നതു വരെ പുള്ളിപ്പുലി കൂട്ടം ആക്രമിക്കാന്‍ തയ്യാറെടുത്ത് നില്‍ക്കുകയായിരുന്നു. പിന്നാലെയെത്തിയ യാത്രക്കാരാണ് ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍