UPDATES

വീഡിയോ

മുഖ്യമന്ത്രി പിണറായി വിജയന് ഗംഭീര സ്വീകരണമൊരുക്കി നെതര്‍ലന്റ്‌സ് മലയാളികള്‍/ വീഡിയോ

13 ദിവസത്തെ സന്ദര്‍ശനത്തിനു ശേഷം മെയ് 20-നാണ് മുഖ്യമന്ത്രി മടങ്ങിയെത്തുക.

യൂറോപ്പ് പര്യടനത്തിലെ ആദ്യപരിപാടിയ്ക്കായി നെതര്‍ലന്റ്‌സില്‍ എത്തി മുഖ്യമന്ത്രി പിണറായി വിജയന് മലയാളികളുടെ ഗംഭീര വരവേല്‍പ്പ്. 13 ദിവസത്തെ യൂറോപ്പ് പര്യടനത്തിനാണ് മുഖ്യമന്ത്രി എത്തിയിരിക്കുന്നത്. നെതര്‍ലന്റ്‌സിലെ ഐ.ടി സമ്മേളനമാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന ആദ്യ പരിപാടി. മുഖ്യമന്ത്രി നെതര്‍ലന്റ്‌സില്‍ എത്തിയിട്ടുണ്ട്. മെയ് ഒന്‍പതിനാണ് ഐ.ടി സമ്മേളനം. സമ്മേളനത്തിന് പിന്നാലെ നെതര്‍ലന്‍സിലെ മലയാളികളുമായി മുഖ്യമന്ത്രി സംവദിക്കും. പാരീസ്, ഇംഗ്ലണ്ട്, സ്വിറ്റ്സര്‍ലന്റ് എന്നിവിടങ്ങളിലെ പരിപാടികളിലും മുഖ്യമന്ത്രി പങ്ക് എടുക്കും.

നെതര്‍ലന്റ്‌സില്‍ എത്തിയ വിവരം മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചത് ഇങ്ങനെയാണ്, ‘ഔദ്യോഗിക സന്ദര്‍ശനത്തിന് നെതര്‍ലന്റ്‌സില്‍ എത്തി. അംബാസഡര്‍ ശ്രീ. വേണു രാജാമണിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. മലയാളി സമൂഹത്തിന്റെ പ്രതിനിധികളും സ്വീകരിക്കാനെത്തിയിരുന്നു. Reached Netherlands for an official visit. Ambasador Mr. Venu Rajamony and members of Netherlands Association of Malayalees were there to receive.’

മുഖ്യമന്ത്രിയുടെ യൂറോപ്പ് പര്യടനത്തിനെ പ്രധാന ലക്ഷ്യം ലോക പുനര്‍നിര്‍മ്മാണ സമ്മേളനം ഉള്‍പ്പെടെയുള്ള പരിപാടികളില്‍ പങ്കെടുക്കാനാണ്. 13 ദിവസത്തെ സന്ദര്‍ശനത്തിനു ശേഷം മെയ് 20-നാണ് മുഖ്യമന്ത്രി മടങ്ങിയെത്തുക.

മെയ് 13-ന് ജനീവയില്‍ നടക്കുന്ന ലോകപുനര്‍ നിര്‍മ്മാണ സമ്മേളനത്തില്‍ പിണറായി വിജയനാണ് മുഖ്യപ്രാസംഗികന്‍. കിഫ്ബി മസാല ബോണ്ട് ലണ്ടന്‍ സ്റ്റോക്ക് എക്സേഞ്ചില്‍ ലിസ്റ്റ് ചെയ്യുന്ന ചടങ്ങിലും മുഖ്യാതിഥിയായി പിണറായി വിജയന്‍ പങ്കെടുക്കും.

Read: ‘ജോലി വേണ്ട സര്‍, നീതി മതി’ സുപ്രീം കോടതിയിലെ ജോലി തിരിച്ചുകിട്ടുമെന്ന പറഞ്ഞ ജ. ബോബ്ഡെയോട് പരാതിക്കാരി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍