UPDATES

വീഡിയോ

ദളിത് സ്ത്രീയെ ക്ഷേത്രത്തില്‍ നിന്നും ബലം പ്രയോഗിച്ച് പുറത്താക്കി

പുതുച്ചേരിയിലെ ശ്രീ കാമാച്ചി സമേധാ ഭൂതനാഥേശ്വര ക്ഷേത്രത്തിലാണ് സംഭവം

കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയില്‍ ദളിത് സ്ത്രീയെ ക്ഷേത്രത്തില്‍ നിന്നും ബലം പ്രയോഗിച്ച് പുറത്താക്കുന്ന വീഡിയോ വൈറലാവുന്നു. ഏപ്രില്‍ 30ന് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോ ആണ് സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചക്ക് വഴിയൊരുക്കിയത്. പുതുച്ചേരിക്ക് 25 കിലോമീറ്റര്‍ ദുരത്തുള്ള ശ്രീ കാമാച്ചി സമേധാ ഭൂതനാഥേശ്വര ക്ഷേത്രത്തില്‍ നിന്നാണ് ഒരു സംഘമാളുകള്‍ സ്ത്രീയെ ബലം പ്രയോഗിച്ച് പുറത്താക്കിയത്.

ആരാധനയ്ക്ക് അവസരമൊരുക്കണമെന്ന് ആവശ്യപ്പെട്ട് തര്‍ക്കിച്ചതോടെ ആള്‍ക്കൂട്ടം ഇവര്‍ക്കു നേരം തിരിയുകയായിരുന്നു. തങ്ങള്‍ നിങ്ങളുടെ ക്ഷേത്രത്തില്‍ വരാറില്ലെന്നും നിങ്ങള്‍ ഇവിടെയും വരരുതെന്നും അവര്‍ ആവശ്യപ്പെട്ടായിരുന്നു കയ്യേറ്റം. നിങ്ങളുടെ ദൈവം അവിടെയുണ്ടെന്നും ഇവിടെ തങ്ങളുടെ ദൈവമാണെന്നും ആള്‍ക്കൂട്ടം പറയുന്നതും, എന്നാല്‍ എല്ലാ ദൈവങ്ങളും ഒന്നാണെന്ന സ്ത്രീയുടെ ശബ്ദവും വീഡിയോയില്‍ വ്യക്തമാണ്.

ശ്രീ ദരുപാണ്ഡിയമ്മന്‍ – ശ്രീ കാമാച്ചി സമേധാ ഭൂതനാഥേശ്വര ക്ഷ്രേത്രങ്ങളിലെ 20 ദിന ഉല്‍സവത്തിനിടെയായിരുന്നു സംഭവമെന്നും പ്രദേശത്തെ കുഞ്ചിച്ചം പേട്ട് ദലിത് കോളനിയിലെ രാധയെയാണ് ക്ഷേത്രത്തില്‍ നിന്നും പുറത്താക്കിയതെന്നും ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു. ഉല്‍സവത്തിനോട് അനുബന്ധിച്ച നടക്കാറുള്ള ദേവതാ വിവാഹം കാണാന്‍ താന്‍ ക്ഷേത്രത്തിലെത്തിയപ്പോളാണ് തന്നെ തടഞ്ഞതെന്നും രാധ പ്രതികരിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍