UPDATES

വീഡിയോ

“വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ ടിഎം കൃഷ്ണയുടെ സഹിഷ്ണുതയുടെ സംഗീതം”/ വീഡിയോ

പരിപാടിയില്‍ വിവാദമായ ക്രിസ്ത്യന്‍ ഭക്തി ഗാനങ്ങളുടെ കര്‍ണ്ണാടക സംഗീത ശൈലിയില്‍ ടിഎം കൃഷ്ണ ആലപ്പിച്ചു.

സംഘപരിവാറിന്റെ ഹൈന്ദവ സംഘടനകളുടെയും ഭീഷണി മൂലം റദ്ദാക്കിയ ടിഎം കൃഷ്ണയുടെ സംഗീത പരിപാടി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ സര്‍ക്കാറിന്റെ പിന്തുണയോടെ നടത്തി. ആം ആദ്മി സര്‍ക്കാര്‍, ആവാം കി ആവാസ് എന്ന് പേരിട്ട സംഗീത പരിപാടിയെ പലരും വിശേഷിപ്പിച്ചത് വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെയുള്ള ടിഎം കൃഷ്ണയുടെ സഹിഷ്ണുതയുടെ സംഗീതമെന്നായിരുന്നു. പരിപാടിയില്‍ വിവാദമായ ക്രിസ്ത്യന്‍ ഭക്തി ഗാനങ്ങളുടെ കര്‍ണ്ണാടക സംഗീത ശൈലിയില്‍ ടിഎം കൃഷ്ണ ആലപ്പിച്ചു.

ടി എം കൃഷ്ണ അര്‍ബന്‍മാവോസിറ്റാണന്നും ദേശവിരുദ്ധനാണെന്നും ആരോപിച്ച് സംഘപരിവാര്‍ അനുകൂലികള്‍ നടത്തിയ പ്രചരണത്തെ തുടര്‍ന്നാണ് സംഗീതപരിപാടി റദ്ദാക്കിയത്. എ എ ഐ (എയര്‍പോര്‍ട് ഒതോറിറ്റി ഓഫ് ഇന്ത്യ) ഡല്‍ഹിയിലെ ചാണക്യപുരി നെഹ്റു പാര്‍ക്കില്‍ ഈ മാസം 17 ന് നടത്താനിരുന്ന ‘ഡാന്‍സ് ആന്‍ഡ് മ്യുസിക് ഇന്‍ ദി പാര്‍ക്ക്’ എന്ന പരിപാടിയായിരുന്നു അധികൃതര്‍ റദ്ദാക്കിയത്.

മതേതര നിലപാടുകളും ക്രിസ്ത്യന്‍,മുസ്ലിം ഭക്തി ഗാനങ്ങള്‍ കര്‍ണാടക സംഗീതത്തില്‍ ഒരുക്കുകയും ചെയ്തതിന് പിന്നാലെ ടിഎം കൃഷ്ണയ്ക്ക് നേരെ ഭീഷണികളും രൂക്ഷ വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് ‘ ഇനി എല്ലാ മാസവും ക്രിസ്ത്യന്‍ ഭക്തി ഗാനങ്ങള്‍ കര്‍ണാടക സംഗീതത്തില്‍ തീര്‍ക്കുമെന്ന’ ടിഎം കൃഷ്ണയുടെ ട്വീറ്റും എത്തിയത്തോടെ എതിര്‍പ്പും ഭീഷണിയും കൂടുതല്‍ രൂക്ഷമായി. ഇതോടെയാണ് പരിപാടി റദ്ദാക്കിയതെന്നാണ് സൂചന.

അരവിന്ദ് കേജ്‌രിവാളും, മനീഷ് സിസോദിയ, സീതാറാം യച്ചൂരിയും അടക്കമുള്ള പ്രമുഖര്‍ സംഗീത പരിപാടി കാണാന്‍ എത്തിയിരുന്നു. വിയോജിക്കാനുളള അവകാശം ജനാധിപത്യത്തിന്റെ പ്രാണവായുവാണെന്നായിരുന്നു പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് അരവിന്ദ് കേജ്‌രിവാള്‍ പ്രതികരിച്ചത്.

l

തീവ്ര ഹൈന്ദവ സംഘടനകളുടെ ഭീഷണിയെ തുടർന്ന് ടി എം കൃഷ്ണയുടെ സംഗീത പരിപാടി മാറ്റി വെച്ച സംഭവം വിവാദമാകുന്നു

ശബരിമല: തരൂരും കോണ്‍ഗ്രസും കളിക്കുന്നത് അപകടകരമായ കളി; ടി.എം കൃഷ്ണ

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍