UPDATES

വീഡിയോ

പ്രണയത്തിന് പ്രായമൊരു പ്രശ്‌നമേ അല്ല; പ്രണയിതാക്കളായി ചാരുഹാസനും കീര്‍ത്തി സുരേഷിന്റെ മുത്തശ്ശിയും

പ്രായമേറിയ, ജരാനരകള്‍ ബാധിച്ച, രണ്ടു ദമ്പതികള്‍ ആദ്യ രാത്രിയില്‍ മുറിയില്‍ വച്ച് തമ്മില്‍ കാണുമ്പോഴുള്ള രംഗമാണിത്.

വിജയ് ശ്രീ ജി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ദാ ദാ 87. ചാരുഹാസന്‍, ജനകരാജ്, സരോജ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

1988ല്‍ ഇറങ്ങിയ കമല്‍ഹാസന്‍ ചിത്രം സത്യയുടെ രണ്ടാം ഭാഗമാണ് ഈ ചിത്രം എന്നും വാർത്തകൾ വന്നിരുന്നു. ചിത്രത്തിലേതായി പുറത്തു വന്ന ഒരു പ്രണയരംഗമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. പ്രായമേറിയ, ജരാനരകള്‍ ബാധിച്ച, രണ്ടു ദമ്പതികള്‍ ആദ്യ രാത്രിയില്‍ മുറിയില്‍ വച്ച് തമ്മില്‍ കാണുമ്പോഴുള്ള രംഗമാണിത്. കമല്‍ഹാസന്റെ സഹോദരനും നടനുമായ ചാരുഹാസനും കീര്‍ത്തി സുരേഷിന്റെ മുത്തശ്ശിയായ സരോജയുമാണ് ഈ രംഗത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ‘ഇഞ്ചി ഇടുപ്പഴകി’ എന്ന ഗാനമാണ് പശ്ചാത്തലത്തില്‍ കേള്‍ക്കുന്നത്. മണിക്കൂറുകൾക്കുള്ളിൽ തന്നെ ഗാനരംഗം സമൂഹ മാധ്യമങ്ങളിൽ തരംഗമായിരിക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍