UPDATES

വീഡിയോ

“ദില്‍ ഹൂം ഹൂം കരെ…ഖബരായെ”…ഇല്ല, കല്‍പ്പന മരണത്തെ ഭയന്നിട്ടുണ്ടാകില്ല…(വീഡിയോ)

‘ദില്‍ ഹൂം ഹൂം ഖരെ..’ എന്ന വിലാപ ഗാനം ഒന്ന് മാത്രം മതി കല്‍പന എത്രത്തോളം ജീനിയസായ ഒരു ഫിലിം മേക്കറാണ് എന്നുള്ളതിന്.

“ദില്‍ ഹൂം ഹൂം കരെ…ഖബരായെ…” – രുദാലി എന്ന സിനിമയിലെ ഈ ഗാനം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്താല്‍ “എന്റെ ഹൃദയം വീര്‍പ്പുമുട്ടുകയാണ്.. ഭയം കൊണ്ട് വിറയ്ക്കുകയാണ്” എന്നൊക്കെയാണ് അര്‍ഥം വരിക. എന്നാല്‍ ഈ സിനിമയുടെ പശ്ചാത്തലത്തില്‍ അത് ഇങ്ങനെയും വായിക്കാം – ‘എന്റെ ഹൃദയം മരണത്തിലേക്ക് അടുക്കുകയാണ്’. കിഡ്‌നി ക്യാന്‍സര്‍ ബാധിതയായ കല്‍പ്പന ലജ്മിയുടെ ചുണ്ടുകള്‍ ‘ദില്‍ ഹൂം ഹൂം കരെ…ഖബരായേ…’ എന്ന പാട്ട് മൂളിയിരിക്കണം. പക്ഷെ ഭയമില്ലാതെയായിരിക്കണം, കല്‍പ്പനയുടെ ‘ഹൃദയം മരണത്തിലേക്ക് അടുത്തത്’ എന്ന് വിശ്വസിക്കാന് അവരുടെ പ്രിയപ്പെട്ടവര്‍ക്ക് ഇഷ്ടം. താന്‍ ഹൃദയത്തോട് ചേര്‍ത്തുപിടിച്ചിരിക്കുന്ന ആ ഗാനം കല്‍പ്പനയ്ക്ക് അത്രയും പ്രിയപ്പെട്ടത് തന്നെയായിരുന്നു.

സംവിധായിക, തിരക്കഥാകൃത്ത്, നിര്‍മ്മാതാവ് എന്നിങ്ങനെ സിനിമയിലെ പല മേഖലകളിലൂടെ ഇന്ത്യന്‍ ചലച്ചിത്ര ലോകത്ത് നിറഞ്ഞ് നിന്ന വ്യക്തിത്വമായിരുന്നു ഇന്ന് പുലര്‍ച്ചെ മുംബൈയില്‍ അന്തരിച്ച കല്‍പന ലജ്മി(64). സ്ത്രീ ജീവിതങ്ങള്‍ ശക്തമായ കഥാപാത്രങ്ങളിലൂടെ വരച്ചിട്ട കല്‍പ്പനയുടെ കരിയറിലെ ഏറ്റവും മികച്ച ഒന്നായിരുന്നു 1993ല്‍ പുറത്തിറങ്ങിയ ‘രുദാലി’. രുദാലിയില്‍ ഡിംപിള്‍ കപാഡിയയുടെ കഥാപാത്രം പാടുന്ന ‘ദില്‍ ഹൂം ഹൂം കരെ…’ എന്ന വിലാപ ഗാനം ഒന്ന് മാത്രം മതി കല്‍പ്പന എത്രത്തോളം ജീനിയസായ ഒരു ഫിലിം മേക്കറാണ് എന്ന് മനസിലാക്കാന്‍.

മഹാശ്വേതാ ദേവിയുടെ കഥയെ അവലംബമാക്കി ഒരുക്കിയ ‘രുദാലി’യ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയത് ഗുല്‍സാര്‍ ആണ്. ഗുല്‍സാര്‍ തന്നെ രചിച്ച ഗാനങ്ങള്‍ക്ക് ഭുപന്‍ ഹസാരികയുടെ സംഗീതവും ലതാ മങ്കേഷ്‌കറുടെ സ്വരവും കൂടി ആയപ്പോള്‍ കല്‍പ്പനയുടെ ‘രുദാലി’ ഒരു മാസ്റ്റര്‍ പീസായി. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഡിംപിള്‍ കപാഡിയ, രാഖി, അംജദ് ഖാന്‍, രാജ് ബബ്ബര്‍ എന്നിവരുടെ മികച്ച പ്രകടനങ്ങള്‍ എടുത്തുപറയേണ്ടതാണ്‌.

രുദാലി സിനിമയുടെ സംവിധായിക കല്‍പ്പന ലജ്മി അന്തരിച്ചു

 

കല്‍പ്പനയുടെ മറ്റ് ചിത്രങ്ങളായ ഏക് പല്‍, ലോഹിത് കിനാരെ, ഡര്‍മ്മിയാന്‍, ക്യോം, ചിങ്കാരി എന്നിവയില്‍ നിന്നെല്ലാം വളരെ വിത്യസ്തമാണ് രുദാലി. രുദാലി എന്നാല്‍ ‘വിലാപക്കാരി’ എന്നാണ് അര്‍ത്ഥം. രാജസ്ഥാനിലെ ഉന്നത കുടുംബങ്ങളിലെ പുരുഷന്മാരുടെ മരണ വേളകളില്‍ കുടുംബ മഹിമ കാരണം അതേ വീട്ടുകാരെ പരസ്യമായ വികാര പ്രകടനങ്ങള്‍ നടത്താന്‍ വിലക്കുണ്ട്. അതിനായി സാമ്പ്രദായിക രീതിയില്‍ കരച്ചില്‍ തൊഴിലാക്കിയ ഒരു വിഭാഗം സ്ത്രീകളാണ് രുദാലികള്‍.

“ദില്‍ ഹൂം ഹൂം കരെ…ഖബരായെ” എന്ന ഗാനത്തിന്റെ പശ്ചാത്തല ചിത്രീകരണവും സംവിധായിക എന്ന നിലയില്‍ കല്‍പ്പനയ്ക്ക് ഏറെ പ്രശംസ നേടികൊടുത്തതാണ്. ചിത്രത്തിലെ ‘സാമീ ഓ ധീരെ ചലോ..’ , ‘യാരാ സിലീ സിലീ..’, ‘ജൂട്ടി മോട്ടി മിത്തുവാ ആവന് ബോലെ..’, ‘ബീത്തേനാ ബീത്തേനാ റെയ്‌നാ..’ എന്ന ഗാനങ്ങളും ശ്രദ്ധേയമാണ്.

രുദാലിയിലെ ഗാനങ്ങളുടെ വീഡിയോ കാണാം:

‘ദില്‍ ഹൂം ഹൂം ഖരെ.. ഗബ്ബറായേ..’

‘യാരാ സിലീ സിലീ..’

‘സാമീ ഓ ധീരെ ചലോ..’

‘ജൂട്ടി മോട്ടി മിത്തുവാ ആവന് ബോലെ..’

‘ബീത്തേനാ ബീത്തേനാ റെയ്‌നാ..’

“രുദാലി”

മേക്കിംഗിനാണ് മാർക്ക്, വെറുതെയാകില്ല വരത്തൻ

അഭിമുഖം: ദൈവമേ, ഈ കുട്ടിയാണോ സംവിധാനം ചെയ്യാന്‍ പോകുന്നത്? സൌമ്യ സദാനന്ദനെ കുറിച്ച് നിമിഷ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍