UPDATES

വീഡിയോ

‘EDiot Hitler’; സാമ്പത്തിക തട്ടിപ്പ് കേസില്‍ രാജ് താക്കറെയെ ചോദ്യം ചെയ്യുന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ടീ ഷര്‍ട്ട് ധരിച്ച് പ്രതിഷേധം (വീഡിയോ)

860 കോടിയോളം രൂപ വായ്പയായും നിക്ഷേപമായും രാജ് താകറെയ്ക്ക് ബന്ധമുണ്ട് എന്നാരോപിക്കപ്പെടുന്ന കോഹിനൂര്‍ സി ടി എന്‍ എല്‍ എന്ന നിര്‍മ്മാണ കമ്പനി സ്വീകരിച്ചു എന്നാണ് കേസ്.

മഹാരാഷ്ട്ര നവനിര്‍മ്മാണ സേന നേതാവ് രാജ് താക്കറെയെ ചോദ്യം ചെയ്യുന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ പ്രതിഷേധവുമായി മഹാരാഷ്ട്ര നവനിര്‍മ്മാണ സേന പ്രവര്‍ത്തകര്‍. ‘EDiot Hitler’ എന്നെഴുതിയ ടീ ഷര്‍ട്ട് ധരിച്ചാണ് പ്രവര്‍ത്തകര്‍ എത്തിയത്. എം എന്‍ എസ് നേതാവ് സന്ദീപ് ദേശ്പാണ്ഡെയുടെ നേതൃത്വത്തില്‍ എത്തിയ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.

ഇന്‍ഫ്രാസ്ട്രക്ചര്‍ ലീസിങ് & ഫിനാന്‍ഷ്യല്‍ സെര്‍വീസസ് (IL&FS) എന്ന നിഴല്‍ ബാങ്കിന്റെ തകര്‍ച്ചയുമായി ബന്ധപ്പെട്ട കേസിലാണ് രാജ് താക്കറെയെ ഇഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്. 860 കോടിയോളം രൂപ വായ്പയായും നിക്ഷേപമായും രാജ് താകറെയ്ക്ക് ബന്ധമുണ്ട് എന്നാരോപിക്കപ്പെടുന്ന കോഹിനൂര്‍ സി ടി എന്‍ എല്‍ എന്ന നിര്‍മ്മാണ കമ്പനി സ്വീകരിച്ചു എന്നാണ് കേസ്.

അതേസമയം രാജ് താക്കറെയെ ചോദ്യം ചെയ്യുന്നതിന്റെ പശ്ചാത്തലത്തില്‍ ദക്ഷിണ മുംബയിലെ എന്‍ഫോഴ്സ്മെന്‍റ് ഓഫീസിന് പുറത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. മഹാരാഷ്ട്ര നവനിര്‍മ്മാന്‍ സേനയുടെ മുതിര്‍ന്ന നേതാക്കള്‍ കരുതല്‍ തടങ്കലിലാണ്.

രാജ് താക്കറെ പ്രവര്‍ത്തകരോട് എന്‍ഫോഴ്സ്മെന്റ് ഓഫീസ് പരിസരത്ത് തടിച്ചുകൂടരുത് എന്നു ആഹ്വാനം ചെയ്തിട്ടുണ്ടെങ്കിലും മുന്‍കരുതല്‍ എന്ന രീതിയിലാണ് നിരോധനാജ്ഞയും കരുതല്‍ തടങ്കലും എന്ന് പോലീസ് ഉദ്യോഗസ്ഥന്‍ വിശദീകരിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍