UPDATES

സിനിമാ വാര്‍ത്തകള്‍

ശശിപ്പാട്ടുമായി ബാലചന്ദ്ര മേനോന്‍; ശശിമാരെ കളിയാക്കുന്നതിനെതിരെ സോഷ്യല്‍ മീഡിയ

പാട്ട് കേരളത്തില്‍ സാധാരണമായ ശശിയെന്ന പേരിനെ അപഹസിക്കുന്നതാണെന്ന് അരോപിച്ച് നിരവധി കമന്റുകളാണ് യൂടൂബില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

മലയാള സിനിമയ്ക്ക് നിരവധി മികച്ച സിനിമകള്‍ സമ്മാനിച്ച ബാലചന്ദ്രമേനോന്‍ ‘എന്നാലും ശരത്ത്…’ എന്ന പുതിയ ചിത്രവുമായി വീണ്ടുമെത്തുന്നു. ബാലചന്ദ്ര മേനോന്റെ തന്നെ തിരക്കഥയിലും സംവിധാനത്തിലും ഒരുങ്ങുന്ന ചിത്രത്തിലെ കഴിഞ്ഞ ദിവസം പുറത്തിറക്കിയ ശശിപ്പാട്ടാണ് പുതിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിട്ടുള്ളത്. ശശിയെന്ന പേരിനെ കളിയാക്കുന്ന തരത്തില്‍ ചിത്രീകരിച്ചിട്ടുള്ള ഗാനത്തില്‍ പ്രശസ്ത ഗായിക റിമി ടോമിയും അജു വര്‍ഗ്ഗീസുമാണ് അഭിയിച്ചിട്ടുള്ളത്. നീയാണെ ഞാനാണെ എല്ലാരും ശശിയാണെ എന്നു തുടങ്ങുന്നതാണ് ഗാനം.

അതേസമയം, പാട്ട് കേരളത്തില്‍ സാധാരണമായ ശശിയെന്ന പേരിനെ അപഹസിക്കുന്നതാണെന്ന് അരോപിച്ച് നിരവധി കമന്റുകളാണ് യൂടൂബില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഗാനം ശശിയെന്ന് പേരുള്ളവരെ ബാധിക്കുമെന്നും, ഇത്തരത്തിലുള്ള പബ്ലിസിറ്റികൊണ്ട് ഒന്നും നേടാനാവില്ലെന്നും പ്രതികരണങ്ങള്‍ പറയുന്നു.

ആരാണ് ശശി? എന്താണ് ശശി? എന്തുകൊണ്ടാണ് ശശി? ഇടതു ബുജികൾ മുതൽ ബാലചന്ദ്രമേനോൻ വരെ ഐക്യപ്പെടുന്ന ‘ശശി’യുടെ ജീവിതവും കാലവും

“എന്റെ അച്ചന്റെ പേര് ശശി എന്നാണ്. കോളേജിൽ പോകുമ്പോൾ അവിടുള്ളോരും നാട്ടിൽ ഉള്ള സുഹൃത്തുക്കളും മരിച്ചു പോയ എന്റെ അച്ഛന്റെ പേര് പറഞ്ഞു കളിയാക്കും. ആദ്യം ഒക്കെ വഴക്കു ഉണ്ടാക്കി പിന്നെ ഇപ്പോൾ ചിരിച്ചു കാണിക്കും എങ്കിലും മനസ് നിറയെ വിഷമം ആണ്. മരിച്ചു പോയ എന്റെ അച്ഛന്റെ പേര് മറ്റൊരു അർത്ഥത്തിൽ വിളിക്കുന്നത്. സ്റ്റേജിലും,ക്ലാസ്സിലും, അങ്ങനെ പേര് എടുത്തു വിളിക്കുന്ന എന്ത് വന്നാലും ഭയം ആണ് ഇപ്പോൾ,മറ്റുള്ളവർ എന്റെ അച്ഛന്റെ പേര് കേട്ടു ചിരിക്കുന്നത് കാണേണ്ടി വരുമെല്ലോ എന്ന് ഓർത്തു. സിനിമക്ക് വേണ്ടി ഇതുപോലെ ഉള്ള വില കുറഞ്ഞ പാട്ടുകളും ഡയലോഗും ഇറക്കുമ്പോ ഞങ്ങളെ പോലുള്ളവർ ഈ നാട്ടിൽ ഉണ്ടന്ന് ഓർക്കുക.” അരുണ്‍ ശശി എന്നയാള്‍ കമന്‍റ് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.

ഔസേപ്പച്ചന്‍ സംഗീതം നല്‍കിയിരിക്കുന്ന ഗാനത്തിനു ഹരിനാരായണന്റേതാണ് വരികള്‍. നിരഞ്ജ് സുരേഷ് റിമി ടോമി എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. നവാഗതരായ ചാര്‍ലി ജോയ്, നിധി അരുണ്‍, നിത്യ നരേഷ് എന്നിവരാണ് ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബാലചന്ദ്ര മേനോന്‍, ജോയ് മാത്യു, മേജര്‍ രവി, ലാല്‍ ജോസ്, എകെ സാജന്‍ ദിലീഷ് പോത്തന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ആര്‍ ഹരികുമാറാണ് നിര്‍മാണം.

അയാള്‍ ശശിയല്ല, ശ്രീനിയെ നിങ്ങള്‍ക്ക് അറിയാഞ്ഞിട്ടാ…

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍