UPDATES

സയന്‍സ്/ടെക്നോളജി

ത്രീഡി ഫോട്ടോകള്‍ പോസ്റ്റ്‌ ചെയ്യാന്‍ അവസരം നല്‍കുന്ന പുതിയ ഫീച്ചറുമായി ഫേസ്ബുക്ക്

ഡ്യൂവൽ ലെന്സ് ക്യാമറകളിൽ എടുക്കുന്ന പോർട്രൈറ്റ് ചിത്രങ്ങൾക്കാണ് ത്രീഡി കാഴ്ച സാധ്യമാകുന്നത്

ത്രീഡി ഫോട്ടോകൾ പോസ്റ്റ് ചെയ്യാനും അതിന്റെ മാറ്റ് കൂടാനും ഫേസ്ബുക്കിന്റെ പുതിയ ഫീച്ചർ സഹായിക്കുന്നു. ഫോട്ടോകളിലെ കളർടോൺ മാറ്റാനും, ലയേഴ്‌സ് സംവിധാനവും ഈ ഫീച്ചറില്‍ ഉൾപ്പെടുന്നു . ഡ്യൂവൽ ലെന്സ് ക്യാമറകളിൽ എടുക്കുന്ന പോർട്രൈറ്റ് ചിത്രങ്ങൾക്കാണ് ത്രീഡി കാഴ്ച സാധ്യമാകുന്നത്. വിര്‍ച്വല്‍ റിയാലിറ്റിയിലും ഇത്തരത്തില്‍ ത്രീഡി ചിത്രങ്ങള്‍ കാണാനുള്ള സംവിധാനവും ഫേസ്ബുക്ക് ഒരുക്കിയിട്ടുണ്ട്. ത്രീഡി വിസ്മയം കാണാൻ ചിത്രത്തിലെ മൂന്ന് വശങ്ങളും തൊടുകയും, വലിക്കുകയും, ഉയർത്തുകയും വേണം. വരുന്ന ആഴ്ചകളിൽ ഈ ദൃശ്യവിസ്മയം എല്ലാവരിലേക്കും എത്തുമെന്നാണ് സൂചന.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍