UPDATES

വീഡിയോ

ഇന്ത്യയുടെ പ്രധാനമന്ത്രി മോദി ആണെന്ന് അറിയില്ല: ബംഗാളില്‍ യുവാവിന് ട്രെയ്‌നില്‍ മര്‍ദ്ദനം (വീഡിയോ)

പശ്ചിമ ബംഗാളില്‍ മേയ് 14നാണ് സംഭവം. ഹൗറയില്‍ നിന്ന് മാള്‍ഡ ജില്ലയിലെ കാളിയാഛാക്കിലേയ്ക്ക് പോവുകയായിരുന്നു ആക്രമിക്കപ്പെട്ട യുവാവ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചും ദേശീയ ഗാനത്തെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ കഴിയാതെ വിഷമിച്ച യുവാവിനെ ട്രെയ്‌നില്‍ നാല് അക്രമികള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചു. പശ്ചിമ ബംഗാളില്‍ മേയ് 14നാണ് സംഭവം. ഹൗറയില്‍ നിന്ന് മാള്‍ഡ ജില്ലയിലെ കാളിയാഛാക്കിലേയ്ക്ക് പോവുകയായിരുന്നു ആക്രമിക്കപ്പെട്ട യുവാവ്. “ഭാരതത്തിന്‍റെ പ്രധാനമന്ത്രി ആര്?” എന്ന് ചോദിക്കുമ്പോള്‍ “മമത” എന്നാണ് യുവാവിന്‍റെ ഉത്തരം. അപ്പോള്‍ ബംഗാളിന്‍റെ മുഖ്യമന്ത്രി ആര് എന്ന്‍ ചോദിച്ചപ്പോള്‍ യുവാവിന് അതിന് ഉത്തരം കിട്ടുന്നില്ല. പിന്നീട് ഇതിനും മമത എന്ന് തന്നെയാണ് യുവാവിന്‍റെ മറുപടി.

കുടിയേറ്റ തൊഴിലാളിയായ യുവാവിനെ പരിഹസിക്കുകയും അധിക്ഷേപിക്കുകയുമാണ്‌ അക്രമികള്‍. യുവാവിനെ കൊണ്ട് ഇവര്‍ ദേശീയ ഗാനം പാടിക്കുകയും വന്ദേ മാത്രവും ഭാരത്‌ മാതാ കി ജയും വിളിപ്പിക്കുകയും ചെയ്യുന്നു. രാഷ്ട്രപതി ആര് എന്നെല്ലാം അക്രമികള്‍ ചോദിക്കുന്നുണ്ട്. ബംഗ്ല സംകൃതി മഞ്ച എന്ന എന്‍ജിഒയുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. സഹയാത്രികരാണ് മൊബൈലില്‍ അക്രമത്തിന്റെ വീഡിയോ പകര്‍ത്തിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍