UPDATES

വീഡിയോ

ഒരു വനിത ഐപിഎസ് ഓഫീസറുടെ തുറന്നു പറച്ചില്‍; ശ്രമകരമാണ് ഈ ജോലി/വീഡിയോ

ജയലളിതയുടെ തോഴിയായിരുന്ന ശശികലയ്ക്ക് ബംഗളൂരുവില്‍ ജയിലില്‍ അനധികൃത സൗകര്യങ്ങള്‍ ലഭിക്കുന്നു എന്ന് മാധ്യമങ്ങളോട് പറഞ്ഞതിന്റെ പേരില്‍ വിവാദത്തില്‍പെട്ട ഉദ്യോഗസ്ഥയാണ് ദിവാകര്‍ രൂപ മുഡ്ഗില്‍

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നേരിടുന്ന വെല്ലുവിളികള്‍ തുറന്നു പറഞ്ഞ് ടെഡ് ടോക്കില്‍ കന്നഡിഗ സ്ത്രീകളില്‍ നിന്നുള്ള ആദ്യ ഐപിഎസ് ഓഫീസര്‍ ദിവാകര്‍ രൂപ മുഡ്ഗില്‍. ഉദ്യോഗസ്ഥര്‍ പൊതുവില്‍ നേരിടുന്ന പ്രശ്‌നങ്ങളും തന്റെ ഔദ്യോഗിക യാത്രയില്‍ അനുഭവിക്കേണ്ടി വന്നിട്ടുള്ള സംഭവങ്ങളും അവര്‍ വിവരിക്കുകയാണ് ഈ വീഡിയോയില്‍. മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ തോഴിയായിരുന്ന ശശികലയ്ക്ക് ബംഗളൂരുവില്‍ ജയിലില്‍ അനധികൃത സൗകര്യങ്ങള്‍ ലഭിക്കുന്നു എന്ന് മാധ്യമങ്ങളോട് പറഞ്ഞതിന്റെ പേരില്‍ വിവാദത്തില്‍പെട്ട ഉദ്യോഗസ്ഥയാണ് ഇവര്‍.

ഉന്നതരും ശക്തരുമായ ആളുകള്‍ക്കെതിരെ ഭയരഹിതമായി നടപടിയെക്കുന്നതില്‍ നിന്നും അകാരണമായ ഭീതി ഉദ്യോഗസ്ഥരെ വിലക്കുന്നുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടി. സ്ത്രീ ഉദ്യോഗസ്ഥര്‍ നിരവധി പ്രശ്‌നങ്ങളാണ് നേരിടുന്നതെന്ന് അവര്‍ തുറന്നുപറയുന്നു. ബ്യൂറോക്രസിയില്‍ നിലനില്‍ക്കുന്ന ലിംഗ അസമത്വത്തെ കുറിച്ചും രാഷ്ട്രീയ അഴിമതിയെ കുറിച്ചും അവര്‍ പ്രഭാഷണത്തില്‍ പ്രതിപാദിക്കുന്നുണ്ട്. സിവില്‍ സര്‍വീസ് പരീക്ഷയില്‍ 43-ാം റാങ്ക് നേടിയ ഇവര്‍ക്ക് ഐഎഎസ് കിട്ടുമായിരുന്നു. എന്നാല്‍ കുട്ടിക്കാലം മുതല്‍ ആഗ്രഹിച്ചിരുന്ന ഐപിഎസാണ് അവര്‍ തിരഞ്ഞെടുത്തത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍