UPDATES

വീഡിയോ

കുമ്പളങ്ങി നൈറ്റ്സിലെ ഇംഗ്ലീഷ് ഗാനം ‘സൈലന്റ് ക്യാറ്റ്’; ലിറിക്ക് വീഡിയോ

അഹമ്മദ് എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് സുഷിന്‍ ശ്യാം ആണ്.

ഫഹദ് ഫാസില്‍, ഷെയ്ന്‍ നിഗം, സൗബിന്‍ സാഹിര്‍, ശ്രീനാഥ് ഭാസി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മധു സി. നാരായണന്‍ ഒരുക്കുന്ന കുമ്ബളങ്ങി നൈറ്റ്സിലെ പുതിയ ഗാനം പുറത്തിറങ്ങി. “സൈലന്റ് ക്യാറ്റ്” എന്നുതുടങ്ങുന്ന ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തിറങ്ങിയത്. അഹമ്മദ് എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് സുഷിന്‍ ശ്യാം ആണ്.


നസ്രിയയും ദിലീഷ് പോത്തനും ശ്യാം പുഷ്ക്കരനും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാകും ഫഹദ് എത്തുക. ഷമ്മി എന്ന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. ഷെയ്ന്‍ നിഗം നായകനാകുന്ന ചിത്രത്തില്‍ നായിക പുതുമുഖമാണ്. ശ്യാം പുഷ്ക്കരന്‍ തന്നെയാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. ഷൈജു ഖാലിദാണ് ഛായാഗ്രഹണം. സുശിന്‍ ശ്യാം സംഗീതം നല്‍കുന്നു.

Avatar

ഫിലിം ഡെസ്‌ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍