UPDATES

വിദേശം

‘അതൊരു ഭൂകമ്പമായിരുന്നു’: ഇന്ത്യയുടെ ബലാകോട്ട് ആക്രമണത്തെക്കുറിച്ച് ദൃക്‌സാക്ഷികള്‍

പാക് സൈനിക വക്താവ് വീണ്ടും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് എന്നും ഇത് ലജ്ജാകരമാണ് എന്നും മാധ്യമപ്രവര്‍ത്തകര്‍ താഹ സിദ്ദിഖി പറയുന്നു.

പാകിസ്താനിലെ ബലാകോട്ടില്‍ ഭീകര ക്യാമ്പുകളെ ലക്ഷ്യം വച്ച് വ്യോമസസേന ആക്രമണം നടത്തിയെന്ന ഇന്ത്യയുടെ വെളിപ്പെടുത്തല്‍ അംഗീകരിക്കാന്‍ പാകിസ്താന്‍ തയാറാകുന്നില്ലെങ്കിലും ആക്രമണം ശരിവയ്ക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്തു വന്നു.  ബിബിസി ഉറുദു ചാനലാണ് ദൃക്‌സാക്ഷികളുടെ പ്രതികരണം ഉള്‍പ്പെടുത്തി ഇക്കാര്യം സ്ഥിരീകരിച്ചത്. വലിയൊരു സ്‌ഫോടന ശബ്ദം കേട്ടതായും ഭൂകമ്പസമാനമായ കുലുക്കം അനുഭവപ്പെട്ടതായുമാണ് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. തനിക്ക് പരിചയമുള്ള ഒരാള്‍ക്ക് പരിക്കേറ്റതായി ഒരു ദൃക്‌സാക്ഷി പറയുന്നു.

ബലാകോട്ടില്‍ ഇന്ത്യയുടെ മിറാഷ് യുദ്ധ വിമാനങ്ങള്‍ എത്തിയിരുന്നു എന്ന കാര്യം പാകിസ്താന്‍ സൈന്യവും അംഗീകരിച്ചിട്ടുണ്ട്. മേഖലയില്‍ ജയ്ഷ് ഇ മുഹമ്മദിന്റെ ഏറ്റവും വലിയ ഭീകര ക്യാമ്പ് അടക്കം മൂന്ന് ഭീകര ക്യാമ്പുകള്‍ ബോംബിട്ട് തകര്‍ത്തതായും സീനിയര്‍ കമാന്റര്‍മാരടക്കം മുന്നൂറോളം ഭീകരരെ വധിച്ചതായും വിദേശകാര്യ സെക്രട്ടറി ഇന്നലെ വെളിപ്പെടുത്തിയിരുന്നു.  അതേസമയം അതിര്‍ത്തി ലംഘിച്ചെത്തിയ ഇന്ത്യന്‍ വിമാനങ്ങളെ പാക് വ്യോമസേനയുടെ എഫ് 16 യുദ്ധവിമാനങ്ങള്‍ പ്രത്യാക്രമണം നടത്തി തിരിച്ചുവിട്ടതായാണ് പാക് സൈനിക വക്താവ് അവകാശപ്പെട്ടത്. ബലാകോട്ടില്‍ ഇന്ത്യന്‍ വിമാനങ്ങളിലെ ആയുധങ്ങള്‍ വീണുപോയതായും ഇന്ത്യന്‍ സേനയ്ക്ക് ലക്ഷ്യം ആക്രമിക്കാനായില്ലെന്നും ആരും കൊല്ലപ്പെട്ടിട്ടില്ലെന്നുമായിരുന്നു പാകിസ്താന്‍ വാദം.

Also Read: പ്രത്യാക്രമണത്തിന് ഇന്ത്യ എന്തുകൊണ്ട് ബാലകോട്ട് ക്യാമ്പ് തന്നെ തിരഞ്ഞെടുത്തു?

അതേസമയം ദൃക്സാക്ഷി ബിബിസിയോട് പറഞ്ഞ കാര്യങ്ങള്‍ പാകിസ്താന്റെ വാദങ്ങള്‍ പൊളിക്കുന്നതാണ് എന്നും പാക് സൈനിക വക്താവ് വീണ്ടും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് എന്നും ഇത് ലജ്ജാകരമാണ് എന്നും മാധ്യമപ്രവര്‍ത്തകന്‍ താഹ സിദ്ദിഖി പറയുന്നു.

പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേരെ ജെയ്ഷ് ഇ മുഹമ്മദ്‌ നടന്ന ചാവേര്‍ ആക്രമണത്തില്‍ 40 ജവാന്മാര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനുള്ള തിരിച്ചടിയായാണ്‌ ചൊവ്വാഴ്ച വെളുപ്പിനെ ഇന്ത്യ പാക്കിസ്ഥാനിലെ ബലാക്കോട്ടില്‍ ആക്രമണം നടത്തിയത്.

Also Read: ഈ മിന്നലാക്രമണത്തിൽ വീഴുന്നത് പാകിസ്താൻ മാത്രമല്ല; റാഫേല്‍ ആരോപണങ്ങള്‍ മറച്ചുപിടിക്കാന്‍ മിറാഷിനെ തള്ളിപ്പറയുന്ന വികെ സിങ്ങുമാർ കൂടിയാണ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍