UPDATES

വൈറല്‍

വീണ്ടും ലോകകപ്പ് നേടിയതിന്റെ ആവേശം; കോച്ചിന്റെ വാര്‍ത്താസമ്മേളനം ‘കുളമാക്കി’ (വീഡിയോ)

പാട്ട് പാടിയും ഡാന്‍സ് ചെയ്തും ഷാംപെയിന്‍ ചീറ്റിയുമാണ് വാര്‍ത്താസമ്മേളനം കുളമാക്കിയത്. കോച്ച് ദിദിയര്‍ ദെഷാംപ്‌സ് അത് ആസ്വദിക്കുകയും ചെയ്തു. “അവര്‍ സന്തോഷത്തില്‍ മുങ്ങിക്കുളിക്കുകയാണ്” എന്നായിരുന്നു ദിദിയര്‍ ദെഷാംപ്‌സിന്റെ പ്രതികരണം.

20 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം രണ്ടാമത്തെ ലോകകപ്പ് നേടിയതിന്റെ ആവേശം ഫ്രഞ്ച് കളിക്കാര്‍ ഗ്രൗണ്ടില്‍ നിന്ന് ഡ്രസിംഗ് റൂമിലേയ്ക്ക് മാത്രമല്ല, കോച്ചിന്റെ വാര്‍ത്താസമ്മേളനത്തിലേയ്ക്കും പടര്‍ത്തി. പാട്ട് പാടിയും ഡാന്‍സ് ചെയ്തും ഷാംപെയിന്‍ ചീറ്റിയുമാണ് വാര്‍ത്താസമ്മേളനം കുളമാക്കിയത്. കോച്ച് ദിദിയര്‍ ദെഷാംപ്‌സ് അത് ആസ്വദിക്കുകയും ചെയ്തു. അവര്‍ സന്തോഷത്തില്‍ മുങ്ങിക്കുളിക്കുകയാണ് എന്നായിരുന്നു ദിദിയര്‍ ദെഷാംപ്‌സിന്റെ പ്രതികരണം.

1998ല്‍ ക്യാപ്റ്റനായും 2018ല്‍ കോച്ച് ആയും കപ്പ് നേടിയതിന്റെ അതിരറ്റ സന്തോഷത്തിലായിരുന്നു ദിദിയര്‍ ദെഷാംപ്‌സ്. കോച്ച് ആയും കളിക്കാരനായും ഫുട്‌ബോള്‍ ലോകകപ്പ് നേടുന്ന ടീമിന്റെ ഭാഗമാകുന്ന മൂന്നാമത്തെയാളാണ് ദെഷാംപ്‌സ്. ബ്രസീലിന്റെ മാരിയോ സെഗല്ലോയും ജര്‍മ്മനിയുടെ ഫ്രാന്‍സ് ബെക്കന്‍ബോവറുമാണ് മുന്‍ഗാമികള്‍ കോച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച് തുടങ്ങവേ കളിക്കാരെത്തി. ഡിഫന്‍ഡര്‍ ബെഞ്ചമിന്‍ മെന്‍ഡി ഷര്‍ട്ട് ഊരി ആഘോഷം തുടങ്ങി. പിന്നെ ആ ആഘോഷത്തില്‍ പങ്ക് ചേരുകയല്ലാതെ ദെഷാംപ്‌സ് മറ്റെന്ത് ചെയ്യാന്‍?

ഒറ്റ ലക്ഷ്യം എന്ന ദെഷാംപ്‌സ് തിയറി ക്രോയേഷ്യയെ വീഴ്ത്തിയതെങ്ങനെ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍