UPDATES

വീഡിയോ

‘കാറ്റില്‍ ചീറും.. കടന്നല്‍കൂട്ടം പോലെ.. ഞങ്ങള്‍ ഗോകുലം കേരള എഫ്‌സി’; എത്തി മോനേ തീം സോങ്ങ് / വീഡിയോ

തീം സോങ് ദുല്‍ഖര്‍ സല്‍മാന്‍ തന്റെ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചതോടെ കേരളം മുഴുവന്‍ ഏറ്റെടുത്തിരിക്കുകയാണ് ഈ ഗാനം.

മലബാറിന്റെ സ്വന്തം പ്രൊഫഷണല്‍ ഫുട്‌ബോള്‍ ക്ലബ് ഗോകുലം കേരള എഫ്‌സി-യുടെ തീ സോങ്ങിന് വമ്പിച്ച വരവേല്‍പ്പ്. മലബാറിന്റെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ചിരിക്കുന്ന തീം സോങ് ദുല്‍ഖര്‍ സല്‍മാന്‍ തന്റെ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചതോടെ കേരളം മുഴുവന്‍ ഏറ്റെടുത്തിരിക്കുകയാണ് ഈ ഗാനം.

തൈക്കുടം ബ്രിഡ്ജ് ബാന്‍ഡാണ് തീം സോങ്ങിന് പിന്നില്‍. ഗോവിന്ദ് വസന്തയുടെ സംഗീതത്തിന് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത് ശരത് കൊട്ടിക്കലാണ്. കലാമയ ഇവന്റ്‌സാണ് തീം സോങ്ങിന്റെ നിര്‍മ്മാതാക്കള്‍.

ഐ ലീഗില്‍ തുടക്കം മോശമായെങ്കിലും പിന്നീട് മികച്ച പ്രകടനമാണ് ഗോകുലം കാഴ്ചവെച്ചത്. സീസണിന്റെ ആദ്യ മത്സരത്തില്‍ കരുത്തരായ മോഹന്‍ ബഗാനെയും രണ്ടാം മത്സരത്തില്‍ നെറോക്കയെയും സമനിലയില്‍ വഴങ്ങിയ ഗോകുലം മൂന്നാം മത്സരത്തില്‍ ചെന്നൈയോട് പരാജയപ്പെട്ടു.

പിന്നീട് ഗംഭീര പ്രകടനത്തോടെയുള്ള തിരിച്ചുവരവാണ് ഐ ലീഗില്‍ ഗോകുലം നടത്തിയത്. ഷില്ലോങിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയ ഗോകുലം മിനര്‍വയെയും പരാജയപ്പെടുത്തി.

അമ്പരപ്പിക്കുന്ന ലോകത്തിലെ അഞ്ച് വലിയ ബുദ്ധപ്രതിമകള്‍!

“സാര്‍.. സെക്‌സ്, ലോകത്ത് ഏറ്റവും വികാരവും സുഖവുമുള്ള ഒന്നല്ലേ.. പിന്നെ എങ്ങനെ ഇത് വൃത്തികെട്ട ജോലിയാകും?”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍