UPDATES

സ്ത്രീ

139 രാജ്യങ്ങൾ 4,638 വേദികൾ; കാലാവസ്ഥ വ്യതിയാനത്തിനെതിരായ പതിനാറുകാരി ഗ്രെറ്റയുടെ പോരാട്ടം ശക്തമാവുന്നു

139 രാജ്യങ്ങളിലായി 4638 വേദികളിലാണ് നിലവില്‍ കാലാവസ്ഥവ്യതിയാനവുമായി ഗ്രെറ്റ പങ്കെടുക്കുന്ന പരിപാടികള്‍ ഉള്ളത്.

കാലാവസ്ഥ വ്യതിയാനത്തിനെതിരായ പോരാട്ടം കൊണ്ട് ശ്രദ്ധേയയായ സ്വീഡന്‍ സ്വദേശിനിയും പതിനാറു വയസുകാരിയുമായ ഗ്രെറ്റ തൂണ്‍ബര്‍ഗിന്റെ ചരിത്രപരമായ സമരം കൂടുതല്‍ ശക്തമാകുകയാണ്. ഈ മുന്നേറ്റം യൂറോപ്പില്‍ നിന്നും അമേരിക്കയിലേക്ക് വ്യാപിക്കുന്നു. 139 രാജ്യങ്ങളിലായി 4,638 വേദികളിലാണ് നിലവില്‍ കാലാവസ്ഥവ്യതിയാനവുമായി ബന്ധപ്പെട്ട് ഗ്രെറ്റ പങ്കെടുക്കുന്ന പരിപാടികള്‍ ഉള്ളത്.

2018 ഓഗസ്റ്റില്‍ സ്വീഡന്‍ പാര്‍ലമെന്റിനു മുന്നില്‍ പഠിപ്പ് മുടക്കി ഒറ്റക്ക് സമരം നടത്തിയാണ് ഗ്രെറ്റ ഇന്നു ലോകത്തെ ഏറ്റവും ശക്തമായ പാരിസ്ഥിതിക മുന്നേറ്റത്തിലേക്ക് വരുന്നത്. കാലാവസ്ഥ വ്യതിയാനത്തിനെതിരെ ഉടനടി രാഷ്ട്രീയ നയസമീപനം ഉണ്ടാകണം എന്നായിരുന്നു ഗ്രെറ്റയുടെ ഒറ്റയാള്‍ സമരത്തിന്റെ ആവശ്യം. വളരെ പതുക്കെ മാധ്യമങ്ങളും യുവാക്കളും ഗ്രെറ്റയുടെ മുദ്രാവാക്യത്തിന്റെ ഗൗരവം മനസിലാക്കി പോരാട്ടത്തിന് പിന്തുണയേകുകയായിരുന്നു.

സ്വീഡനിലെ പ്രസിദ്ധയായ ഓപ്പറ ഗായികയായ മലെനാ എമ്മന്റെ മകളാണ് ഗ്രെറ്റ. ബാല്യകാലത്തില്‍ വിഷാദരോഗം ബാധിച്ചിരുന്നതിനാല്‍ ഗ്രേറ്റക്ക് ആളുകളോട് ഇടപഴകാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ പരിസ്ഥിതിയെക്കുറിച്ചും മലിനീകരണത്തെക്കുറിച്ചും സ്‌കൂളില്‍ നിന്നും പഠിച്ച അറിവുകളുമായിട്ടാണ് ഗ്രെറ്റ ഒറ്റയാള്‍ പോരാട്ടത്തിനിറങ്ങിയത്.

ദി ഗാര്‍ഡിയന്റെ വീഡിയോ

Read More : ആരാധകരെ ത്രസിപ്പിച്ച ബാറ്റിംഗ് വെടിക്കെട്ട്; യുവരാജ് ഒരോവറില്‍ ആറ് സിക്സുകള്‍ അടിച്ചിട്ട് ഇന്നേയ്ക്ക് 12 വര്‍ഷം (വീഡിയോ)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍