UPDATES

വീഡിയോ

‘മണിച്ചേട്ടന്റെ കുഞ്ഞാറ്റ’ കലാഭവൻ മണിയുടെ ഓർമ്മയിൽ ഹനാന്റെ ആൽബം/ വീഡിയോ

‘മണിച്ചേട്ടന്റെ കുഞ്ഞാറ്റ’ എന്ന പേരിൽ ആൽബം പുറത്തിറക്കുകയാണ് ഹനാൻ. ആല്‍ബത്തിലെ പാട്ടുകളുടെ വരികളും സംഗീതവും ഹനാന്റെ തന്നെ.

കലാഭവൻമണിയുടെ വിയോഗം മുന്നുവർഷം പിന്നിടുമ്പോഴും ആ അകാല മരണം വിശ്വസിക്കാനാവാത്ത നിരവധി പേരുണ്ടിപ്പോഴും. ഇതിൽ ഒരാളാണ് ഹനാൻ. തമ്മനത്ത് മീൻ വിൽപന നടത്തി വാര്‍ത്തകളിലും തുടർന്ന് സാമൂഹിക മാധ്യമങ്ങളിലും വിവാദങ്ങളിലും നിറയുന്നതിന് മുൻപ് മണിയുടെ സഹായം നേരിട്ടറിഞ്ഞ ഒരുപാടുപേരിൽ ഒരാളാണ് ഹനാൻ. സ്റ്റേജ് ഷോകളിൽ ഉൾപ്പെടെ ഹനാനെ കൊണ്ട് കലാഭവൻ മണി പാട്ടുകൾ പാടിച്ചിട്ടുണ്ട്. ഇക്കാര്യം മുൻപും ഹനാൻ‌ വെളിപ്പെടുത്തിയിട്ടമുണ്ട്.

എന്നാൽ മണി മരിച്ച് മുന്നുവർഷം പിന്നിടുമ്പോള്‍ തന്റെ അദ്ദേഹത്തിന് തന്റെ സ്വന്തം വരികളിലൂടെ ശ്രദ്ധാഞ്ജലി ഒരുക്കുകയാണ് ഹനാൻ.‘മണിച്ചേട്ടന്റെ കുഞ്ഞാറ്റ’ എന്ന പേരിൽ ആൽബം പുറത്തിറക്കുകയാണ് ഹനാൻ. ആല്‍ബത്തിലെ പാട്ടുകളുടെ വരികളും സംഗീതവും ഹനാന്റെ തന്നെ.

മണിച്ചേട്ടന്റെ ചിത കത്തി എരിയുന്നതു കണ്ടാണ് ഞാൻ ആ ഗാനം എഴുതിയതെന്നായിരുന്നു ആൽബത്തെക്കുറിച്ച് ഹനാൽ മനോരമയോട് പറയുന്നത്. മണിച്ചേട്ടൻ മരിച്ച വർഷം തന്നെ പാട്ട് ചെയ്യണമെന്നുണ്ടായിരുന്നു. സാമ്പത്തിക സാഹചര്യങ്ങൾ അന്ന് തിരിച്ചടിയായി. പാട്ടെഴുതുമ്പോൾ മണിച്ചേട്ടൻ പാടിത്തരുന്നതു പോലെയാണ് തോന്നിയത്. മണിച്ചേട്ടന്റെ ശബ്ദത്തിൽ തന്നെ ഗാനം കേൾക്കണമെന്നായിരുന്നു ആഗ്രഹം, അതിന് സഹായിച്ചത് രഞ്ജു എന്ന ചേട്ടനാണ്. അദ്ദേഹം പാടുന്ന പോലെതന്നെ രഞ്ജു ചേട്ടൻ പാടി നൽകി. രഞ്ജുച്ചേട്ടൻ സ്റ്റുഡിയോയിൽ പാടുമ്പോൾ ശരിക്കും മണിച്ചേട്ടൻ ഇറങ്ങി വന്നു പാടുന്നതു പോലെയുണ്ടായിരുന്നു.’ ഹനാൻ പറയുന്നു. കലാഭവൻ മണിയുടെ രണ്ടാമത്തെ അനുസ്മരണ പരിപാടിയിൽ ഈ ഗാനം പാടിയിരുന്നതായും അന്ന് ഫുട്ബോൾ താരം ഐ.എം വിജയനാണ് പാടാൻ സഹായിച്ചതെന്നും ഹനാൻ ഓർമിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍