UPDATES

വീഡിയോ

“പാകിസ്താനില്‍ മത്സരിച്ചാലും സിദ്ധു ജയിക്കും, സിദ്ധുവിനെ ഇന്ത്യയില്‍ വിമര്‍ശിക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല”: ഇമ്രാന്‍ ഖാന്‍

ഇന്ത്യയും പാകിസ്താനും തമ്മില്‍ സമാധാനമുണ്ടാകുന്നതിനായി സിധു പ്രധാനമന്ത്രിയാകുന്നത് വരെ കാത്തിരിക്കേണ്ടി വരില്ല എന്നാണ് തന്റെ പ്രതീക്ഷയെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

നവ്‌ജോത് സിംഗ് സിധുവിനെ എന്തിനാണ് ഇന്ത്യയില്‍ ഇങ്ങനെ വിമര്‍ശിക്കുന്നത് എന്ന് തനിക്ക് മനസിലാകുന്നില്ല എന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. സിധു സമാധാനത്തെക്കുറിച്ചാണ് സംസിരിക്കുന്നത്. സിധു പാകിസ്താനില്‍ വന്ന് ഇവിടെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണെങ്കില്‍ അദ്ദേഹം ജയിക്കും. ഇന്ത്യയും പാകിസ്താനും തമ്മില്‍ സമാധാനമുണ്ടാകുന്നതിനായി സിധു പ്രധാനമന്ത്രിയാകുന്നത് വരെ കാത്തിരിക്കേണ്ടി വരില്ല എന്നാണ് തന്റെ പ്രതീക്ഷയെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ക്രിക്കറ്റ് കാലം മുതല്‍ തന്റെ സുഹൃത്തായ പഞ്ചാബ് മന്ത്രി നവ്‌ജോത് സിംഗ് സിധുവിനെ വേദിയിലിരുത്തിക്കൊണ്ടാണ് ഇമ്രാന്‍ ഖാന്‍ ഇക്കാര്യം പറഞ്ഞത്.

പാകിസ്താനിലെ കര്‍താര്‍പൂര്‍ സാഹിബ് ഗുരുദ്വാരയുമായി പഞ്ചാബിലെ ദേര ബാബ നാനാക് ഗുരുദ്വാരയെ ബന്ധിപ്പിക്കുന്ന കര്‍താര്‍പൂര്‍ കോറിഡോറിന്റെ ഉദ്ഘാടന ചടങ്ങിലാണ് ഇമ്രാന്‍ ഖാന്‍ ഇക്കാര്യം പറഞ്ഞത്. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിനേയും വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനേയും ചടങ്ങിലേയ്ക്ക് പാകിസ്താന്‍ സര്‍ക്കാര്‍ ക്ഷണിച്ചിരുന്നെങ്കിലും ഇരുവരും ക്ഷണം നിരസിക്കുകയായിരുന്നു. പാകിസ്താന്‍ ഭീകരപ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കുന്നത് നിര്‍ത്താതെ യാതൊരു വിട്ടുവീഴ്ചയുമില്ലെന്നാണ് ഇരുവരുടേയും നിലപാട്. അതേസമയം കേന്ദ്ര മന്ത്രിമാരായ ഹര്‍സിമ്രത് കൗര്‍ ബാദലും ഹര്‍ദീപ് സിംഗ് പുരിയും പരിപാടിയില്‍ പങ്കെടുത്തു.
നേരത്തെ ഓഗസ്റ്റില്‍ പാകിസ്താന്‍ സന്ദര്‍ശനത്തിനിടെ പാക് കരസേന മേധാവിയെ കെട്ടിപ്പിടിച്ച സിധുവിനെതിരെ അമരീന്ദര്‍ സിംഗ് അടക്കമുള്ളവര്‍ രൂക്ഷവിമര്‍ശനമുന്നയിക്കുകയും ഒരു അഭിഭാഷകന്റെ പരാതിയില്‍ സിധുവിനെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കുകയും ചെയ്തിരുന്നു. ഇമ്രാന്‍ ഖാന്‍റെ സത്യപ്രതിജ്ഞക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ഷണമുണ്ടായിരുന്നില്ലെങ്കിലും സിധു അടക്കമുള്ള ക്രിക്കറ്റ് സുഹൃത്തുക്കളെ ക്ഷണിച്ചിരുന്നു. സിധു പങ്കെടുക്കുകയും ചെയ്തു.

ഇമ്രാന്‍ ഖാന്‍റെ പ്രസംഗം – വീഡിയോ:

“എന്നെ പാകിസ്താനിലേയ്ക്കയച്ചത് എന്റെ ക്യാപ്റ്റനായ രാഹുല്‍ ഗാന്ധിയാണ്”: സിധു

“യാര്‍ ദില്‍ദാര്‍ ഇമ്രാന്‍ ഖാന്‍” എന്ന് സിധു; കര്‍താര്‍പൂര്‍ വേറെ, ചര്‍ച്ച വേറെ എന്ന് സുഷമ സ്വരാജ്‌; രണ്ട് കേന്ദ്ര മന്ത്രിമാര്‍ പാകിസ്താനില്‍

“ജര്‍മ്മനിക്കും ഫ്രാന്‍സിനും അതിര്‍ത്തി തുറന്നിടാമെങ്കില്‍ പാകിസ്താനും ഇന്ത്യക്കും എന്തുകൊണ്ട് അതായിക്കൂട?”: ഇമ്രാന്‍ ഖാന്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍