UPDATES

വീഡിയോ

സമാധാനത്തിനായി ഇന്ത്യ-പാക് ദേശീയ ഗാനത്തിന്റെ മാഷ് അപ്പ് വീഡിയോ

സമാധാനത്തിനായി കലയിലൂടെ നമ്മുടെ അതിരുകള്‍ നമ്മുക്ക് തുറന്നിടാം’ വോയ്‌സ് ഓഫ് റാം വീഡിയോ ആരംഭിക്കുന്നതിന് മുമ്പ് കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്

‘സമാധാനത്തിനായി കലയിലൂടെ നമ്മുടെ അതിരുകള്‍ നമ്മുക്ക് തുറന്നിടാം’ വോയ്‌സ് ഓഫ് റാം (വി ഒ ആര്‍- VOR)  വീഡിയോ ആരംഭിക്കുന്നതിന് മുമ്പ് കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്. പാക്കിസ്ഥാന്റെയും ഇന്ത്യയുടെയും ദേശീയ ഗാനം ഇരു രാജ്യങ്ങളിലെയും യുവാക്കള്‍ പാടുന്ന മനോഹരമായ ഒരു വീഡിയോ ഇപ്പോള്‍ വളരെയധികം ശ്രദ്ധ നേടിയിരിക്കുകയാണ്.

ഫിലിം മേക്കറും അക്ടീവിസ്റ്റുമായ രാം സുബ്രമണ്യന്‍ ഞായറാഴ്ച പുറത്തിറക്കിയ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇരു രാജ്യങ്ങളിലും ഹിറ്റാണ്. ഇന്ത്യയുടെ ജനഗണമനയും പാക്കിസ്ഥാന്റെ പാക് സര്‍സമീന്‍ എന്ന ദേശീയ ഗാനങ്ങള്‍ സ്റ്റുഡിയോയിലും പുറത്തുമായി വിവിധയിടങ്ങളില്‍ ചിത്രീകരിച്ചിരിക്കുന്ന വീഡിയോ ഇരു രാജ്യങ്ങളുടെയും യുവാക്കളുടെ മനോഭാവം കൂടി വെളിവാക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍