UPDATES

വീഡിയോ

വ്യോമസേനയുടെ 86-ാം വാര്‍ഷികാഘോഷത്തിലെ ഞെട്ടിക്കുന്ന അഭ്യാസപ്രകടനങ്ങള്‍/ വീഡിയോ

രാവിലെ എട്ട് മണിക്ക് ആകാശഗംഗാ ടീമിന്റെ ആകാശ ചാട്ടത്തോടെ (സ്‌കൈ ഡൈവിംഗ്) ആയിരുന്നു ആഘോഷങ്ങള്‍ക്ക് തുടക്കമായത്.

ഇന്ത്യന്‍ വ്യോമസേനയുടെ 86-ാം വാര്‍ഷികാഘോഷത്തിലെ ചടങ്ങുകളില്‍ ഞെട്ടിക്കുന്ന അഭ്യാസപ്രകടനങ്ങളുമായി സൈനികര്‍. ഇന്ത്യന്‍ വ്യോമസേനയുടെ കരുത്തും കഴിവും പ്രദര്‍ശിപ്പിച്ച് ഹിന്‍ഡന്‍ വ്യോമതാവളത്തിലാണ് സേനയുടെ 86-ാം സ്ഥാപകദിനാഘോഷം നടക്കുന്നത്. അത്യാധുനിക യുദ്ധവിമാനങ്ങളുടെ അഭ്യാസപ്രകടനങ്ങള്‍ക്കിടയില്‍ ഇന്ത്യന്‍ സേനയുടെ ഒരു കാലത്തെ ആവേശമായിരുന്ന ഡക്കോട്ട വിമാനവും വര്‍ഷങ്ങള്‍ക്ക് ശേഷം സൈനികര്‍ക്കും ജനങ്ങള്‍ക്കും മുന്നിലെത്തി.

മിഗ് 21, മിഗ് 29, എസ് യു 30, ജാഗ്വാര്‍ തുടങ്ങി അത്യാധുനിക യുദ്ധവിമാനങ്ങളുടെയും ആകാശത്ത് വര്‍ണ വിസ്മയങ്ങള്‍ തീര്‍ത്ത തേജസ്, സാരംഗ്, സൂര്യ കിരണ്‍ ഹെലികോപ്റ്ററുകളുടെയും പ്രകടനങ്ങള്‍ കാണികളുടെ മനം കവര്‍ന്നു.

രാവിലെ എട്ട് മണിക്ക് ആകാശഗംഗാ ടീമിന്റെ ആകാശ ചാട്ടത്തോടെ (സ്‌കൈ ഡൈവിംഗ്) ആയിരുന്നു ആഘോഷങ്ങള്‍ക്ക് തുടക്കമായത്. വ്യോമേ സേനാ മേധാവി ബീരേന്ദര്‍ സിംഗ് ധനോവ സേനയുടെ സലൂട്ട് സ്വീകരിച്ച ശേഷം രാഷ്ട്രപതിയുടെ വിവിധ പുരസ്‌കാരങ്ങള്‍ നേടിയവ വരെ ആദരിച്ചു.

ബ്രിട്ടീഷ് ഇന്ത്യയുടെ കാലത്ത് 1932-ലാണ് വ്യോമസേന ആരംഭിച്ചത്. 1950 കാലഘട്ടത്തിലാണ് പൂര്‍ണ്ണമായും സജ്ജ്മാകുന്നത്. രണ്ടാം ലോകമഹായുദ്ധമുള്‍പ്പെടെ 12-ഓളം പ്രധാന പോരാട്ടങ്ങള്‍ (ഓപ്പറേഷന്‍ വിജയ്, ഓപ്പറേഷന്‍ മേഘദൂത്, ഓപ്പറേഷന്‍ കാക്റ്റസ്, കാര്‍ഗില്‍ യുദ്ധം തുടങ്ങിയവ അതില്‍ ചിലതാണ്) ഇന്ത്യന്‍ വ്യോമസേന നടത്തിയിട്ടുണ്ട്.

ലോകത്തു തന്നെ നാലാം സ്ഥാനത്തുള്ള ഇന്ത്യന്‍ വ്യോമസേനയ്ക്ക് 140,139 ഉദ്യോഗസ്ഥന്മാര്‍, 1720 എയര്‍ക്രാഫ്റ്റുകള്‍ ഉണ്ട്.

വീഡിയോ കാണാം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍