UPDATES

വീഡിയോ

ജമ്മുവില്‍ നിന്ന് അതിര്‍ത്തിയിലേക്ക് ടാങ്കുകളും ആയുധങ്ങളും നീങ്ങുന്നു/ വീഡിയോ

ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ നിയന്ത്രണ രേഖ കടന്ന് പാകിസ്ഥാനിലെ ബാല്‍ക്കോട്ട് സെക്ടറില്‍ ഭീകരരുടെ പ്രധാന ക്യാമ്പുകള്‍ തകര്‍ത്തതിന് തിരിച്ചടിക്കുമെന്ന് പാക് വിദേശ കാര്യമന്ത്രി ഷാ മഹമ്മൂദ് ഖൂറേഷി പ്രതികരിച്ചിരുന്നു.

ഇന്ത്യന്‍ വ്യോമസേന പാക്കിസ്ഥാന്‍ അധിനിവേശ കശ്മീര്‍ ഭാഗങ്ങളും കടന്ന് ആക്രമണം നടത്തിയതിന് പിന്നാലെ അതിര്‍ത്തിയില്‍ സന്നാഹങ്ങള്‍ വര്‍ധിപ്പിച്ച് പ്രതിരോധ വകുപ്പ്. പാക്കിസ്ഥാനില്‍ നിന്ന് തിരിച്ചടിയുണ്ടായാല്‍ പ്രതിരോധിക്കാനുള്ള തയ്യാറെടുപ്പകളുടെ ഭാഗമായിട്ടാണിതെന്നാണ് കരുതുന്നത്. പുല്‍വാമ ഭീകര ആക്രമണത്തിന് ശേഷം ഇന്ത്യ അതിര്‍ത്തിയില്‍ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ നിയന്ത്രണ രേഖ കടന്ന് പാകിസ്ഥാനിലെ ബാല്‍ക്കോട്ട് സെക്ടറില്‍ ഭീകരരുടെ പ്രധാന ക്യാമ്പുകള്‍ തകര്‍ത്തതിന് തിരിച്ചടിക്കുമെന്ന് പാക് വിദേശ കാര്യമന്ത്രി ഷാ മഹമ്മൂദ് ഖൂറേഷി പ്രതികരിച്ചിരുന്നു.

ജമ്മുവില്‍ നിന്ന് അതിര്‍ത്തി പ്രദേശങ്ങളിലേക്ക് ടാങ്കുകളും ആയുധങ്ങളും ട്രെയിന്‍ വഴി നീങ്ങുന്നതിന്റെ വീഡിയോ

പാകിസ്ഥാനെതിരെ ഇന്ത്യ ആക്രമണം നടത്തുമെന്ന് പ്രതീക്ഷിച്ചിരുന്നതായി പാക് വിദേശ കാര്യമന്ത്രി ഷാ മഹമ്മൂദ് ഖൂറേഷി പ്രതികരിച്ചു. ഇന്ത്യ നടത്തിയ ആക്രമണത്തിന് തിരിച്ചടി നല്‍കാന്‍ പാകിസ്ഥാനും അവകാശമുണ്ടെന്നും ഷാ മഹമ്മൂദ് ഖൂറേഷി പറയുന്നു. റേഡിയോ പാക്കിസ്ഥാനോടായിരുന്നു ഖൂറേഷിയുടെ പ്രതികരണം എന്ന് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് പറയുന്നു. നിരവധി തവണ മുന്നറിയിപ്പ് നല്‍കിയിട്ടും ഭീകരര്‍ക്കെതിരെ പാകിസ്ഥാന്‍ നടപടി എടുക്കാത്ത സാഹചര്യത്തിലാണ് ആക്രമണമെന്നാണ് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ പറഞ്ഞത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍