UPDATES

വൈറല്‍

രോഗം പടരുമ്പോള്‍ കൊതുകിനെ തുരത്താന്‍ നേരിട്ടിറങ്ങിയ ജനപ്രതിനിധി/വീഡിയോ

എന്ത് ആവശ്യത്തിനും താന്‍ ഓടിയെത്തുമെന്ന് പറഞ്ഞ് വോട്ട് നേടി കടന്നുകളയുന്ന പതിവ് രാഷ്ട്രീയക്കാരനല്ല താനെന്ന് നേരത്തെയും തെളിയിച്ചിട്ടുള്ള വ്യക്തിയാണ് ബിനു

സംസ്ഥാനത്തൊട്ടാകെ പകര്‍ച്ചവ്യാധി പടര്‍ന്ന് പിടിക്കുമ്പോള്‍ കൊതുക് നിര്‍മ്മാര്‍ജ്ജനത്തിനുള്ള ഫോഗിംഗ് സ്വയം നടത്തി തിരുവനന്തപുരം കുന്നുകുഴി വാര്‍ഡ് കൗണ്‍സിലര്‍ ഐപി ബിനു. ഇന്ന് രാവിലെ ആറ് മണി മുതല്‍ 7.30 വരെയാണ് ഇദ്ദേഹം പ്ലാമൂട് ബണ്ട് മുതല്‍ മുളവന ബണ്ട് വരെ ഫോഗിംഗ് നടത്തിയത്.

എന്ത് ആവശ്യത്തിനും താന്‍ ഓടിയെത്തുമെന്ന് പറഞ്ഞ് വോട്ട് നേടി കടന്നുകളയുന്ന പതിവ് രാഷ്ട്രീയക്കാരനല്ല താനെന്ന് നേരത്തെയും തെളിയിച്ചിട്ടുള്ള വ്യക്തിയാണ് ബിനു. കുന്നുകുഴി വാര്‍ഡിലെ ഒരു വൃദ്ധദമ്പതകളുടെ വീട്ടിന്റെ വാതിലിന് മുന്നില്‍ വന്ന് കിടന്ന ഭീമാകാരനായ നായയെ പിടികൂടി ബിനു മൃഗാശുപത്രിയിലെത്തിച്ചതും വാര്‍ത്തയായിരുന്നു. വീടിന്റെ വാതില്‍ പോലും തുറക്കാന്‍ സാധിക്കാത്ത അവസ്ഥയിലായിരുന്നു നായ കിടന്നത്. വീട്ടുകാരാണ് കൗണ്‍സിലറെ സഹായത്തിന് വിളിച്ചത്. ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം കൂടിയാണ് ഇദ്ദേഹം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍