UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വീഡിയോ യഥാര്‍ത്ഥമെന്ന് ആവര്‍ത്തിച്ച് കുമ്മനം; ജയിലില്‍ പോകാനും തയ്യാര്‍

കുമ്മനത്തിന്റെ പോസ്റ്റിനെതിരെ എസ്എഫ്‌ഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് മുഹമ്മദ് സിറാജ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി

ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോ യഥാര്‍ത്ഥമാണെന്ന വാദത്തില്‍ ഉറച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊലചെയ്യപ്പെട്ടതിനെ തുടര്‍ന്ന് സിപിഎം പ്രവര്‍ത്തകര്‍ നടത്തിയ ആഹ്ലാദ പ്രകടനമെന്ന് ആരോപിച്ച് കുമ്മനം ട്വിറ്ററില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. അതിന്റെ പേരില്‍ കേസെടുക്കുന്നതില്‍ ഭയമില്ലെന്നും ജയിലില്‍ പോകാനും തയ്യാറാണെന്നുമാണ് കുമ്മനം പറയുന്നത്.

അതേസമയം കുമ്മനത്തിന്റെ പോസ്റ്റിനെതിരെ എസ്എഫ്‌ഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് മുഹമ്മദ് സിറാജ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി. ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം സിപിഎം പ്രവര്‍ത്തകര്‍ ആഘോഷിക്കുന്നുവെന്ന പേരില്‍ കുമ്മനം വ്യാജ വീഡിയോ പ്രചരിപ്പിച്ചെന്നും ഇതുവഴി ആര്‍എസ്എസും സിപിഎമ്മും തമ്മില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചെന്നുമാണ് പരാതിയില്‍ പറയുന്നത്.

കുമ്മനം സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത വീഡിയോ നിയമവിരുദ്ധമാണെന്നും ആവശ്യമാണെങ്കില്‍ കേസെടുക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് എസ്എഫ്‌ഐ പരാതി നല്‍കിയത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍