UPDATES

വീഡിയോ

‘ഞാന്‍ ലജ്ജിക്കുന്നു’; സിറിയക്ക് വേണ്ടി ഇസ്രായേലി വാര്‍ത്താവതാരക (വീഡിയോ)

ലോകം നശിക്കാന്‍ പോകുന്നത് ദുഷ്്ട ശക്തികള്‍ കാരണമാകില്ലെന്നും ക്രൂരതയും മനുഷ്യാവകാശ ലംഘനങ്ങളും കണ്ടിട്ടും ഒന്നും ചെയ്യാത്തവര്‍ മൂലമായിരിക്കുമെന്നും ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ പറഞ്ഞത് വാര്‍ത്താവതാരക ചൂണ്ടിക്കാട്ടുന്നു.

ആഭ്യന്തര യുദ്ധം ചോരപ്പുഴയൊഴുക്കുന്ന സിറിയയില്‍ രൂക്ഷമായ മനുഷ്യാവകാശ ലംഘനങ്ങള്‍ പരിഹരിക്കാന്‍ ഒന്നും ചെയ്യാത്ത ലോകരാജ്യങ്ങളേയും നോക്കുകുത്തിയായ ഐക്യരാഷ്ട്ര സംഘടനയേയും രൂക്ഷമായി വിമര്‍ശിക്കുകയാണ് ഇസ്രയേലി ചാനലിന്റെ അവതാരക. സിറിയയിലെ കുട്ടികള്‍ക്ക് വേണ്ടി ആരും ശബ്ദമുയര്‍ത്തിയില്ല. ആരും തെരുവില്‍ ഇറങ്ങുന്നില്ല. അമേരിക്കയോ ഫ്രാന്‍സോ യുകെയോ ജര്‍മ്മനിയോ ഒന്നും ചെയ്യുന്നില്ല. മകളുടെ മൃതദേഹവുമായി നില്‍ക്കുന്ന പിതാവിന്‍റെ ചിത്രം നോക്കി കണ്ണ് തുടക്കുകയും വെറുതെ യോഗങ്ങള്‍ ചേരുകയുമാണ് ഐക്യരാഷ്ട്ര സംഘടന. ഇതിന്റെ പേര് കാപട്യം എന്നാണ്.

ലോകം നശിക്കാന്‍ പോകുന്നത് ദുഷ്്ട ശക്തികള്‍ കാരണമാകില്ലെന്നും ക്രൂരതയും മനുഷ്യാവകാശ ലംഘനങ്ങളും കണ്ടിട്ടും ഒന്നും ചെയ്യാത്തവര്‍ മൂലമായിരിക്കുമെന്നും ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ പറഞ്ഞത് വാര്‍ത്താവതാരക ചൂണ്ടിക്കാട്ടുന്നു. താന്‍ ഇസ്രയേലിലെ ഒരു മുസ്ലീം ആണെന്നും അവര്‍ പറയുന്നു. സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ് ഇസ്രയേലി വാര്‍ത്താവതാരകയുടെ ഈ വീഡിയോ. ഹീബ്രു ഭാഷയിലെ വാര്‍ത്താവതരണം അല്‍പ്പ നേരത്തേക്ക് ഇംഗ്ലീഷിലേയ്ക്ക് മാറ്റുകയാണ് അവര്‍.

വീഡിയോ:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍