UPDATES

വീഡിയോ

ജമ്മു ബാര്‍ അസോസിയേഷന്‍ ഭീഷണിപ്പെടുത്തുന്നതായി ആസിഫയുടെ അഭിഭാഷക (വീഡിയോ)

പൊലീസ് അനേഷണം നീതി പൂര്‍വമല്ലെന്നും സിബിഐ അന്വേഷണം വേണമെന്നുമാണ് അഭിഭാഷകരുടെ ആവശ്യം. കത്വ കൂട്ടബലാത്സംഗ-കൊലപാതക കേസിലെ അറസ്റ്റുകളില്‍ പ്രതിഷേധിച്ച് പുതുതായി രംഗത്ത് വന്ന ഹിന്ദു ഏകതാ മഞ്ചിന്റേയും ആവശ്യം ഇത് തന്നെയാണ്.

ജമ്മുവില്‍ എട്ട് വയസുകാരി ആസിഫ കൂട്ട ബലാത്സംഗത്തിന് ശേഷം കൊല ചെയ്യപ്പെട്ട കേസില്‍ ഹാജരാകുന്നതിനെതിരെ ബാര്‍ അസോസിയേഷന്‍ തന്നെ ഭീഷണിപ്പെടുത്തുന്നതായി അഭിഭാഷക ദീപിക സിംഗ് രാജവത്. എഎന്‍ഐയോടാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. ജമ്മു കാശ്മീര്‍ ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ഭൂപീന്ദര്‍ സിംഗ് സലാതിയയാണ് തന്നെ ഭീഷണിപ്പെടുത്തിയതും മോശമായി പെരുമാറിയതും എന്ന് ദീപിക സിംഗ് പറയുന്നു. ഏപ്രില്‍ നാലിനായിരുന്നു ഇത്. തന്നോട് അസഭ്യമായാണ് സംസാരിച്ചത്. അഭിഭാഷക സമരത്തില്‍ പങ്കെടുക്കാതെ കേസില്‍ ഹാജരാകാന്‍ ശ്രമിക്കുന്നു എന്ന് പറഞ്ഞായിരുന്നു പരാതി. ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലും നേരത്തെ ദീപിക പറഞ്ഞിരുന്നു. തനിക്ക് വെള്ളം പോലും കൊണ്ടുവന്ന് തരരുതെന്ന് ജീവനക്കാരോട് ബാര്‍ അസോസിയേഷന്‍ പറഞ്ഞിരുന്നു.

ഭൂപീന്ദര്‍ സിംഗ് സലാതിയയ്‌ക്കെതിരെ ജമ്മുകാശ്മീര്‍ ചീഫ് ജസ്റ്റിസിനും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും ദീപിക പരാതി നല്‍കിയിട്ടുണ്ട്. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് തടയാന്‍ ശ്രമിച്ച ഹൈക്കോടതി അഭിഭാഷകര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ഇതില്‍ പ്രതിഷേധിച്ച് അഭിഭാഷകര്‍ ബന്ദിന് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു. ഇതിന് മുമ്പ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുമ്പില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് എതിരായി ജമ്മു ജില്ലാ കോടതിക്ക് മുമ്പില്‍ കത്വ ബാര്‍ അസോസിയേഷന്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പൊലീസ് അനേഷണം നീതി പൂര്‍വമല്ലെന്നും സിബിഐ അന്വേഷണം വേണമെന്നുമാണ് അഭിഭാഷകരുടെ ആവശ്യം. കത്വ കൂട്ടബലാത്സംഗ-കൊലപാതക കേസിലെ അറസ്റ്റുകളില്‍ പ്രതിഷേധിച്ച് പുതുതായി രംഗത്ത് വന്ന ഹിന്ദു ഏകതാ മഞ്ചിന്റേയും ആവശ്യം ഇത് തന്നെയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍