UPDATES

വീഡിയോ

‘ഞങ്ങളെ സംബന്ധിച്ചടത്തോളം ഇത് ഒരു പൊളി ദിവസമാണ്’; ജോസഫ് നൂറ് തികച്ച സന്തോഷം പങ്കുവെച്ച് ജോജു ജോർജ് (വീഡിയോ)

റിട്ടയേർഡ് പൊലീസുദ്യോഗസ്ഥനായ ജോസഫിന്റെ ജീവിതകഥ പറഞ്ഞ ചിത്രം ഈ അടുത്തിടെ മലയാളത്തിൽ ഉണ്ടായ സർപ്രൈസ് വിജയങ്ങളിലൊന്നാണ്

മികച്ച പ്രേക്ഷക പ്രതികരണങ്ങൾ നേടി നൂറു ദിനം പിന്നിട്ട ചിത്രമാണ് ജോസഫ്. എം.പദമാകുമാറിന്റെ സംവിധാനത്തിൽ ജോജു ജോർജ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം മികച്ച വിജയം സ്വന്തമാക്കിയിരിക്കുകയാണ്.

സിനിമയുടെ നൂറാം ദിനം ആഘോഷിച്ച് ജോജുവും കൂട്ടരും. കൊച്ചിയില്‍ സംഘടിപ്പിച്ച പരിപാടിയിൽ ജോജു ജോർജ്, സംവിധായകൻ എം. പദ്മകുമാർ, ഇർഷാദ്, തിരക്കഥാകൃത്ത് ഷാഹി കബീർ, സംഗീതഞ്ജരായ രഞ്‌ജിൻ രാജ്‌, അനിൽ ജോൺസൺ എന്നിവർ ചടങ്ങിനെത്തിയിരുന്നു. നൂറാം ദിവസം തന്നെ സംബന്ധിച്ചടത്തോളം ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത നിമിഷങ്ങളാണെന്ന് ജോജു പറഞ്ഞു.

‘മലയാളസിനിമാ ചരിത്രത്തില്‍ ഇതാദ്യമായിട്ടല്ല ഒരു സിനിമ നൂറുദിവസം ഓടുന്നത്. മുന്നൂറും നാനൂറും ദിവസം ഓടിയ സിനിമകൾ ഉണ്ടായിട്ടുള്ള വലിയ ഇൻഡസ്ട്രിയാണ് നമ്മുടേത്. പക്ഷേ ഞങ്ങളെ സംബന്ധിച്ചടത്തോളം ഇത് ഒരു പൊളി ദിവസമാണ്.’–ജോജു പറഞ്ഞു.

റിട്ടയേർഡ് പൊലീസുദ്യോഗസ്ഥനായ ജോസഫിന്റെ ജീവിതകഥ പറഞ്ഞ ചിത്രം ഈ അടുത്തിടെ മലയാളത്തിൽ ഉണ്ടായ സർപ്രൈസ് വിജയങ്ങളിലൊന്നാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍