UPDATES

വീഡിയോ

‘കലിപ്പടക്കണം, കപ്പ് അടിക്കണം…’ മഞ്ഞപ്പടയുടെ ആരാധകരെ ആവേശത്തിലാക്കുമീ ഗാനം

കേരള ബ്ലാസ്റ്റേഴിസിന്റെ ഓഫീഷ്യല്‍ വീഡിയോ ഗാനം

നവംബര്‍ 17 മുതല്‍ ആരംഭിക്കുന്ന ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കൈവിട്ടുപോയ അവസരങ്ങളെ മറികടന്ന് ഇത്തവണ കപ്പ് അടിക്കുമെന്ന വാശിയുമായി ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സ് അതിന്റെ ആരാധകരെ ആവേശത്തിലാക്കുന്ന ഓഫീഷ്യല്‍ വീഡിയോ ഗാനം പുറത്തിറക്കി. കലിപ്പ് എന്ന ടൈറ്റിലില്‍ ഇറങ്ങിയിരിക്കുന്ന വീഡിയോയില്‍ സച്ചിന്‍, സന്തോഷ് ജിംഗന്‍, സികെ വിനീത് എന്നവരുള്‍പ്പെടെയുണ്ട്. മുരളി ഗോപിയാണ് ആലാപനം. അത്‌ലറ്റികോ കൊല്‍ക്കത്തയേയും ബംഗളൂരു എഫ് സി യേയും ചെന്നൈയിന്‍ എഫ് സി യേയും ഇത്തവണ തകര്‍ക്കുമെന്നു പ്രഖ്യാപിക്കുന്ന ഗാനം പ്രേമം എന്ന സിനിമയിലെ ചങ്കുപറിയണ്…എന്ന ഗാനത്തിന്റെ താളത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍