UPDATES

വീഡിയോ

കലിപ്പില്ല, സച്ചിനുമില്ല; കേരള ബ്ലാസ്റ്റേഴ്‌സ് തീം സോങ്ങിന് ഇത്തവണ

ഈ മാസം 29നാണ് ഐഎസ്എല്‍ സീസണ്‍ തുടങ്ങുന്നത്. ഉദ്ഘാടന മത്സരത്തില്‍ ബ്ലാസ്റ്റേഴ്സ് മുന്‍ ചാമ്പ്യന്‍മാരായ അമര്‍ തൊമാര്‍ കൊല്‍ക്കത്തയെ ആണ് നേരിടുന്നത്.

ഐഎസ്എല്‍ അഞ്ചാം പതിപ്പിന് 29ന് കിക്കോഫ് ചെയ്യാനിരിക്കെ ആരാധകരെ ആവേശംകൊള്ളിച്ച് തീം സോംഗ് പുറത്തിറക്കി കേരളാ ബ്ലാസ്റ്റേഴ്സ്. പൂര്‍ണമായി മലയാളത്തിലാണ് ഗാനം തയ്യാറാക്കിയിരിക്കുന്നത്. കഴിഞ്ഞതവണ സിനിമയിലെ മുരളി ഗോപി ആലപിച്ച ‘കലിപ്പ്’ എന്ന ഗാനത്തിന്റെ ഈണത്തിലാണ് ബ്ലാസ്റ്റേഴ്സ് തീം സോങ് ഒരുക്കിയത് എങ്കില്‍ ഇത്തവണ കലിപ്പിനും കടത്തിനുമൊന്നും ബ്ലാസ്റ്റേഴ്സ് പാട്ടില്‍ സ്ഥാനമില്ല.പകരം കേരളത്തിന്റെ ഒരുമയ്ക്കും, കെട്ടുറപ്പിനുമാണ് ഇത്തവണ പ്രാധാന്യം കൊടുത്തിരിക്കു‌ന്നത്.

ബ്ലാസ്റ്റേഴ്സ് ഒരു ടീമല്ല, വികാരമാണെന്ന കുറിപ്പോടെയാണ് തീം സോംഗ് ആരാധകര്‍ക്കിടയിലേക്ക് എത്തുന്നത്.കേരളാ ബ്ലാസ്റ്റേഴ്സിന്റെ പന്ത്രണ്ടാമനാകാന്‍ തയാറെടുക്കൂവെന്നും ബ്ലാസ്റ്റേഴ്സ് ആരാധകരോട് ആവശ്യപ്പെടുന്നു. 11 കളിക്കാര്‍ പന്ത്രണ്ടാമനായി ലക്ഷങ്ങള്‍, ഞങ്ങളാണ് കേരളാ ബ്ലാസ്റ്റേഴ്സ് എന്നീവരികളെല്ലാം ആരാധകരെ കൂടി ലക്‌ഷ്യം വെച്ചുള്ളതാണ്.

ബ്ലാസ്റ്റേഴ്സ് താരങ്ങളായ സി കെ വിനീത്, സന്ദേശ് ജിങ്കന്‍, അനസ് എടത്തൊടിക, പ്രശാന്ത് മോഹന്‍ എന്നിവര്‍ ഒക്കെ ഒക്കെ ഗാനത്തിന്റെ ഭാഗമായുണ്ട്.

ഈ മാസം 29നാണ് ഐഎസ്എല്‍ സീസണ്‍ തുടങ്ങുന്നത്. ഉദ്ഘാടന മത്സരത്തില്‍ ബ്ലാസ്റ്റേഴ്സ് മുന്‍ ചാമ്പ്യന്‍മാരായ അമര്‍ തൊമാര്‍ കൊല്‍ക്കത്തയെ ആണ് നേരിടുന്നത്. കലിപ്പ് തീമില്‍ കഴിഞ്ഞ സീസണില്‍ പുറത്തിറക്കിയ തീം സോംഗും ആരാധകര്‍ ഏറ്റെടുത്തിരുന്നു. എന്നാല്‍ സീസണൊടുവില്‍ പ്ലേ ഓഫിലേക്ക് യോഗ്യത നേടാനാവാഞ്ഞതോടെ ഇത് ട്രോളുകള്‍ക്കും കാരണമായി, അത് കൊണ്ടായിരിക്കും ഒരുപക്ഷെ ആവേശം ഒരു പൊടി കുറച്ച് കൊണ്ടുള്ള വരികൾ തയ്യാറാക്കിയിരിക്കുന്നതെന്ന് നവമാധ്യമംഗലയിൽ അഭിപ്രായങ്ങൾ ഉയരുന്നുണ്ട്.

>

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍