UPDATES

വീഡിയോ

മുംബയ് നഗരത്തെ ചെങ്കടലാക്കി അര്‍ദ്ധരാത്രി ആസാദ് മൈതാനത്തേയ്ക്ക് (വീഡിയോ)

പൊതുസമ്മേളനം നടക്കുന്ന ആസാദ് മൈതാനത്തേയ്ക്ക് ഇന്നലെ രാത്രി തന്നെ മാര്‍ച്ച് ചെയ്യാനായിരുന്നു കിസാന്‍സഭയുടെ തീരുമാനം. പൊതുപരീക്ഷയ്ക്ക് പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഗതാഗത തടസം മൂലം ബുദ്ധിമുട്ടുണ്ടാകാതിരിക്കുന്നതിന് വേണ്ടിയാണ് കര്‍ഷകര്‍ ഈ തീരുമാനമെടുത്തത്.

പൊതുവെ അരാഷ്ട്രീയവാദികളെന്ന് ചീത്തപ്പേരുള്ള നഗര മധ്യവര്‍ഗത്തിന്റെയടക്കം വിവിധ ജനവിഭാഗങ്ങളുടെ വലിയ പിന്തുണയാണ് അതിജീവന പോരാട്ടത്തിന്റെ ഭാഗമായി നാസികില്‍ നിന്ന് ലോംഗ് മാര്‍ച്ചുമായി ഇന്നലെ വൈകീട്ട് മുംബൈ ജില്ലയില്‍ പ്രവേശിച്ച കര്‍ഷകര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. കാര്‍ഷിക കടം എഴുതിത്തള്ളുക, സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക, ഉല്‍പ്പന്നങ്ങള്‍ക്ക് മിനിമം താങ്ങുവില ഉറപ്പാക്കുക, വനാവകാശ നിയമം നടപ്പാക്കുക, പെന്‍ഷന്‍ നല്‍കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നടക്കുന്ന ബഹുജന മാര്‍ച്ചിന് ലഭിക്കുന്ന പിന്തുണ അഭൂതപൂര്‍വമാണ്.

സിപിഎമ്മിന്റെ കര്‍ഷക സംഘടനയായ അഖിലേന്ത്യ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ മാര്‍ച്ച് ആറിന് തുടങ്ങിയ ലോംഗ് മാര്‍ച്ചില്‍ അണിനിരക്കുന്നവര്‍ നാസികില്‍ നിന്ന് മുംബൈയിലേയ്ത്ത് 200 കിലോമീറ്ററോളം ദൂരം പൊരിവെയിലത്ത് നടന്ന് കാല്‍നടയായി എത്തിയപ്പോള്‍ വെള്ളവും ബിസ്‌കറ്റും മറ്റ് ഭക്ഷണ സാധനങ്ങളുമായാണ് വിക്രോളിയിലേയും മറ്റും റസിഡന്‍സ് അസോസിയേഷനുകള്‍ സ്വീകരിച്ചത്. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ അവഗണിക്കുന്ന സര്‍ക്കാരിന്റെ കാതിലേയ്ക്ക് തങ്ങളുടെ ശബ്ദമെത്തിക്കാന്‍ ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റ് (മന്ത്രാലയ) വളഞ്ഞ് തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്താന്‍. പൊതുസമ്മേളനം നടക്കുന്ന ആസാദ് മൈതാനത്തേയ്ക്ക് ഇന്നലെ രാത്രി തന്നെ മാര്‍ച്ച് ചെയ്യാനായിരുന്നു കിസാന്‍സഭയുടെ തീരുമാനം. പൊതുപരീക്ഷയ്ക്ക് പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഗതാഗത തടസം മൂലം ബുദ്ധിമുട്ടുണ്ടാകാതിരിക്കുന്നതിന് വേണ്ടിയാണ് കര്‍ഷകര്‍ ഈ തീരുമാനമെടുത്തത്. തങ്ങളെ ആസാദ് മൈതാനത്തേയ്ക്ക് കൊണ്ടുപോകാനായി വാഗ്ദാനം ചെയ്യപ്പെട്ട ബസ് സൗകര്യം കര്‍ഷകര്‍ നിരസിച്ചു. അര്‍ദ്ധരാത്രി കാല്‍ നടയായി തന്നെ വിണ്ടുകീറിയ പാദങ്ങളുമായി ആസാദ് മൈതാനത്തേയ്ക്ക്.

ക്ഷമിക്കണം, ഉച്ചഭക്ഷണത്തിന്റെ ആര്‍ഭാടത്തിനിടയില്‍ ഒരുനേരവും ആഹാരമില്ലാത്തവനെപ്പറ്റി പറഞ്ഞുപോയതിന്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍