UPDATES

വീഡിയോ

‘കിത്താബ്’ വിവാദ നാടകത്തിന്റെ പൂർണ രൂപം / വീഡിയോ

മേമുണ്ട ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ അവതരിപ്പിച്ച നാടകത്തിനെതിരെ എഴുത്തുകാരൻ ഉണ്ണി ആർ തന്നെ  രംഗത്തെത്തി. 

ഇസ്ലാം വിരുദ്ധത പ്രമേയമാക്കി നാടകം അവതരിപ്പിച്ചെന്ന് ആരോപിച്ച് എസ്ഡിപിഐ കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവ വേദിയിലേക്ക് മാർച്ച് നടത്തിയ സംഭവത്തിൽ പതിഷേധം ശക്തമാവുന്നു. കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവത്തില്‍ അവതരിപ്പിക്കുകയും ഒന്നാം സ്ഥാനവും എ ഗ്രേഡും സ്വന്തമാക്കുകയും ചെയ്ത ‘കിത്താബ്’ എന്ന നാടകത്തിനെതിരെയാണ്  മുസ്ലിം വര്‍ഗ്ഗീയ സംഘടനകള്‍ രംഗത്തെത്തിയത്. കലോത്സവ വേദിയിലേക്ക് വര്‍ഗ്ഗീയ സംഘടനയുടെ മാര്‍ച്ച് ഉണ്ടായതോടെ കലോത്സവത്തിനെത്തിയ കുട്ടികളും അധ്യാപകരും ഭീതിയിലായ സംഭവവും ഇന്നുണ്ടായി.

അതിനിടെ വിവാദമായ മേമുണ്ട ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ അവതരിപ്പിച്ച നാടകത്തിനെതിരെ എഴുത്തുകാരൻ ഉണ്ണി ആർ തന്നെ  രംഗത്തെത്തി. റഫീഖ് മംഗലശേരി രചനയും സംവിധാനവും നിര്‍വഹിച്ച നാടകം തന്റെ കഥയില്‍ മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയം ഉപയോഗിക്കുമ്പോഴും കഥയുമായി യാതൊരു ബന്ധവുമില്ലാത്തതാണെന്നായിരുന്നു ഉണ്ണി ആറിന്റെ പ്രതികരണം.  തന്റെ കഥയില്‍ മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയം ഉപയോഗിക്കുമ്പോഴും കഥയുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് നാടകത്തിലുള്ളതെന്നും കഥ നാടകമാക്കാനുള്ള അനുമതിയും വാങ്ങിയിട്ടില്ലെന്നും  അദ്ദേഹം പറയുന്നു. കിതാബില്‍ വേഷമിട്ട റിയ പര്‍വിന്‍ ആണ് മികച്ച നടി.

എന്നാൽ മത്സരത്തില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിക്കുകയും സംസ്ഥാന തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു നാടകത്തിന്റെ പുർണ രൂപം / വീഡിയോ കാണാം.

 

‘ഹൂറന്മാരില്ലാത്ത ഞങ്ങള്‍ക്കെന്തിനാണ് സ്വര്‍ഗം?’ എന്ന് നാടകത്തില്‍ ചോദ്യം: സ്‌കൂള്‍ കലോത്സവത്തിനെതിരെ എസ്ഡിപിഐ

മീ ടൂ : സ്ത്രീകൾ ലിബറലിടങ്ങൾ വിട്ടു നിൽക്കട്ടെ, ഹിജാബ് ധരിക്കട്ടെ: ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം സംസ്ഥാന സെക്രട്ടറി

377; അപരിഷ്കൃത എഡിറ്റോറിയലുമായി മാധ്യമം; ഇനിയും എട്ടുകാലി മമ്മൂഞ്ഞാവാന്‍ ജമാ അത്തിനെ അനുവദിക്കരുത്

ജമാ അത്തെ ഇസ്ലാമി അടക്കമുള്ളവരുടെ ശ്രദ്ധയ്ക്ക്: എങ്ങനെ ജീവിക്കണമെന്ന് ജനങ്ങള്‍ക്കറിയാം; എതിര്‍ത്താല്‍ പോരാടാനും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍