UPDATES

വീഡിയോ

‘ഈ വെള്ള ഷര്‍ട്ട് ഇട്ട് ചെന്നാലൊന്നും അമ്മ വരുംന്ന് എനിക്ക് തോന്നണില്ലാ’; ‘അമ്മയെ കാണാൻ’ കുമ്പളങ്ങിയിലെ ഡിലീറ്റഡ് രംഗം

മികച്ച പ്രതികരണമാണ് ഈ ഡിലീറ്റഡ് രംഗത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.

മികച്ച പ്രതികരണങ്ങളുമായി നിറഞ്ഞ സദസ്സിൽ പ്രധര്ശനം തുടരുകയാണ് കുമ്പളങ്ങി നൈറ്റ്സ്. ഇപ്പോള്‍ ചിത്രത്തിലെ ഒരു ഡിലീറ്റഡ് സീന്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

സൗബിന്‍ ഷാഹിര്‍, ഷെയിന്‍ നിഗം, മാത്യു, ശ്രീനാഥ് ഭാസി എന്നിവരാണ് സീനില്‍ ഉള്ളത്. മികച്ച പ്രതികരണമാണ് ഈ ഡിലീറ്റഡ് രംഗത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ചിത്രത്തിലെ നാല് സഹോദരന്മാര്‍ ക്രിത്സ്യന്‍ ധ്യാനകേന്ദ്രത്തില്‍ കഴിയുന്ന അമ്മയെ വിളിച്ചുകൊണ്ടുവരാന്‍ പോകുന്ന രംഗമുണ്ട് ചിത്രത്തില്‍. അമ്മയെ വിളിക്കാന്‍ പോകുംനേരം അണിയാനായി പുതിയ വസ്ത്രം വാങ്ങാന്‍ നാല് പേരും ചേര്‍ന്ന് ഒരു ടെക്‌സ്‌റ്റൈല്‍ ഷോപ്പില്‍ പോകുന്നതാണ് സന്ദര്‍ഭം..

ശ്യാം പുഷ്‌ക്കരന്റെ തിരക്കഥയിൽ മധു.സി.നാരായണനാണ് കുമ്പളങ്ങി നൈറ്റ്‌സ് സംവിധാനം ചെയ്തിരിക്കുന്നത്. ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, നസ്രിയ, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. സൗബിനെയും ഷെയ്നിനെയും കൂടാതെ ഫഹദ് ഫാസില്‍, ശ്രീനാഥ് ഭാസി, അന്ന ബെന്‍, ഗ്രേസ് ആന്റണി തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍