UPDATES

വീഡിയോ

ലതയെ ഞങ്ങള്‍ക്ക് തരുകയാണെങ്കില്‍ കാശ്മീര്‍ നിങ്ങള്‍ വച്ചോളൂ; പാകിസ്താന്‍ പ്രധാനമന്ത്രി ഭൂട്ടോ പറഞ്ഞതാണ്

ലത മങ്കേഷ്‌കറുടെ ശ്രദ്ധേയമായ 10 ഗാനങ്ങളുടെ വീഡിയോകള്‍ ; ജന്മദിനാശംസകള്‍ ലതാജി

ഇന്ത്യയുടെ വാനമ്പാടി (Nightingale of India) എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ആര് എന്നത് സ്‌കൂളുകളില്‍ ക്വിസ് മത്സരങ്ങളില്‍ പതിവുള്ള ചോദ്യമാണ്. സരോജിനി നായിഡു എന്ന ശരിക്കുമുള്ള അല്ലെങ്കില്‍ പ്രതീക്ഷിക്കപ്പെടുന്ന ഉത്തരം പലര്‍ക്കും ദഹിക്കാറില്ല. അവരെ സംബന്ധിച്ച് ലത മങ്കേഷ്‌കറാണ് ഇന്ത്യയുടെ വാനമ്പാടി. ആ സ്ഥാനത്ത് മറ്റൊരാളെ സങ്കല്‍പ്പിക്കാന്‍ ഇന്ത്യയിലെ സംഗീതപ്രേമികള്‍ക്ക് ബുദ്ധിമുട്ടാണ്. ഭാരത്‌ രത്ന ലത മങ്കേഷ്‌കറുടെ 90ാം ജന്മദിനമാണ് ഇന്ന്. 1929 സെപ്റ്റംബര്‍ 28ന് ജനിച്ച ലത മങ്കേഷ്‌കര്‍ 89 വയസ് പൂര്‍ത്തിയാക്കിയിരിക്കുന്നു.

ലത മങ്കേഷ്‌കറെ പാകിസ്താന് വിട്ടുതന്നാല്‍ കാശ്മീര്‍ പ്രശ്‌നത്തില്‍ വിട്ടുവീഴ്ച ചെയ്യാം എന്ന് പാകിസ്താന്‍ പ്രധാനമന്ത്രിയായിരുന്ന സുള്‍ഫിക്കര്‍ അലി ഭൂട്ടോ പറഞ്ഞതായാണ് കഥ. ഇന്ത്യക്കെതിരെ ആയിരം വര്‍ഷം വേണമെങ്കിലും കാശ്മീരിനായി യുദ്ധം ചെയ്യുമെന്ന് പറഞ്ഞ ഭൂട്ടോയാണ് ലതയെ ഞങ്ങള്‍ക്ക് തരുകയാണെങ്കില്‍ കാശ്മീര്‍ നിങ്ങള്‍ തന്നെ കയ്യില്‍ വച്ചോളൂ എന്ന് പറഞ്ഞത് (Give us Lata Mangeshkar, you can keep kashmir). ഇന്ത്യയുടെ ഈ ശബ്ദമാധുരി ഭൂട്ടോയെ മാത്രമല്ല, ലോകത്തെ മുഴുവന്‍ അത്രക്ക് അസൂയപ്പെടുത്തിയിട്ടുള്ളതാണ്.

ലത മങ്കേഷ്‌കറുടെ ഏറ്റവും മികച്ച 10 ഗാനങ്ങള്‍ തിരഞ്ഞെടുക്കുക എന്നത് ഏറെക്കുറെ അസാധ്യമാണ്. ഇഷ്ട ഗാനങ്ങളായി ഓരോരുത്തരും വ്യക്തിപരമായി ഇത്തരത്തില്‍ തിരഞ്ഞെടുക്കുന്നത് പോലും ദുഷ്കരമായിരിക്കും. അവരുടെ ശ്രദ്ധേയമായ 10 ഗാനങ്ങളുടെ വീഡിയോകള്‍ ആണ് ചുവടെ കൊടുക്കുന്നത്.

വീഡിയോകള്‍ കാണാം:

ലഗ് ജാ ഗലേ…
ചിത്രം – വോ കോന്‍ ഥി? (1964)
സംഗീതം – മദന്‍ മോഹന്‍
രചന – രാജ മെഹന്ദി അലി ഖാന്‍

പ്യാര്‍ കിയാ തോ ഡര്‍നാ ക്യാ…
ചിത്രം – മുഗള്‍ ഇ അസം (1960)
സംഗീതം – നൗഷാദ്
രചന – ഷക്കീല്‍ ബദായൂനി

കഭി, കഭി മേരെ ദില്‍ മേ…(മുകേഷ്, ലത മങ്കേഷ്‌കര്‍)
ചിത്രം – കഭി കഭി (1976)
സംഗീതം – ഖയാം
രചന – സാഹിര്‍ ലുധിയാന്‍വി

സത്യം, ശിവം, സുന്ദരം…
ചിത്രം – സത്യം, ശിവം, സുന്ദരം(1978)
സംഗീതം – ലക്ഷ്മികാന്ത് പ്യാരേലാല്‍
രചന – നരേന്ദ്ര ശര്‍മ

പിയ തോ സെ നേന ലാഗി രേ…
ചിതം – ഗൈഡ് (1965)
സംഗീതം – എസ് ഡി ബര്‍മന്‍
രചന – ശൈലേന്ദ്ര

യെ സിന്ദഗി ഉസീകി ഹേ…
ചിത്രം – അനാര്‍ക്കലി (1953)
സംഗീതം – സി രാമചന്ദ്ര
രചന – രജീന്ദര്‍ കൃഷന്‍

ഇന്‍ ആംഖോം കി മസ്തി…
ചിത്രം – ഉമ്രാവോ ജാന്‍ (1981)
സംഗീതം – ഖയാം
രചന – അഖ്ലാഖ് മുഹമ്മദ്‌ ഖാന്‍

ജോ വാദാ കിയാ വോ…(മുഹമ്മദ്‌ റാഫി, ലത മങ്കേഷ്‌കര്‍)
ചിത്രം – താജ് മഹല്‍ (1963)
സംഗീതം – റോഷന്‍ ലാല്‍
രചന – സാഹിര്‍ ലുധിയാന്‍വി

തേരേ മേരെ മിലന്‍ കി ഹേ…(ലത മങ്കേഷ്‌കര്‍, കിഷോര്‍ കുമാര്‍)
ചിത്രം – അഭിമാന്‍ (1973)
സംഗീതം – എസ് ഡി ബര്‍മന്‍
രചന – മജ്രൂഹ് സുല്‍ത്താന്‍പുരി

ഏക്‌ പ്യാര്‍ കാ നഗ്മാ ഹേ…
ചിത്രം – ഷോര്‍ (1972)
സംഗീതം – ലക്ഷ്മികാന്ത് പ്യാരേലാല്‍
രചന – സന്തോഷ്‌ ആനന്ദ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍