UPDATES

വീഡിയോ

ധീരാ..വീരാ..അഭിമന്യു.., ലാല്‍.. ലാല്‍.. ലാല്‍സലാം..; വിജയാഘോഷത്തില്‍ ജെഎന്‍യു ഇടതു വിദ്യാര്‍ത്ഥി സഖ്യം/ വീഡിയോ

ഈണത്തിലുള്ള മുദ്രാവാക്യം വിളികളുമായി ഇടതു വിദ്യാര്‍ഥി സഖ്യത്തിലെ വിദ്യാര്‍ഥികളുടെ പ്രകടനത്തിന്റെ ഒട്ടേറെ വീഡിയോകള്‍ ഫെയ്‌സ്ബുക്കിലും ട്വിറ്ററിലും എത്തി കഴിഞ്ഞു.

ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാല (ജെഎന്‍യു) വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ വിദ്യാര്‍ത്ഥി സഖ്യമായ വന്‍ വിജയം സ്വന്തമാക്കിയ ലെഫ്റ്റ് യുണിറ്റിക്ക് അനുഭാവികളായ വിദ്യാര്‍ഥികളുടെ അഹ്ലാദ പ്രകടനം സോഷ്യല്‍ മീഡിയയിലും ശ്രദ്ധനേടുകയാണ്. ഈണത്തിലുള്ള മുദ്രാവാക്യം വിളികളുമായി ഇടതു വിദ്യാര്‍ഥി സഖ്യത്തിലെ വിദ്യാര്‍ഥികളുടെ പ്രകടനത്തിന്റെ ഒട്ടേറെ വീഡിയോകള്‍ ഫെയ്‌സ്ബുക്കിലും ട്വിറ്ററിലും എത്തി കഴിഞ്ഞു. മഹാരാജാസ് കോളേജില്‍ കുത്തേറ്റ് മരിച്ച അഭിമന്യൂവിനുവേണ്ടിയും മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നിരുന്നു.

ഐസ, എസ് എഫ് ഐ, ഡിഎസ്എഫ്, എഐഎസ്എഫ് എന്നീ സംഘടനകള്‍ ഉള്‍പ്പെട്ട സഖ്യം നാല് ജനറല്‍ സീറ്റുകളും നേടി. ഐസയിലെ എന്‍ സായ് ബാലാജി പ്രസിഡന്റായും എസ്എഫ്ഐയിലെ ഐജാസ് അഹമ്മദ് റാത്തര്‍ ജനറല്‍ സെക്രട്ടറിയായും ഡിഎസ്എഫിലെ സരിക ചൗധരി വൈസ് പ്രസിഡന്റായും എഐഎസ്എഫില്‍ നിന്ന് മലയാളിയായ അമുത ജയദീപ് ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. വീഡിയോകള്‍ കാണാം..

വിശദമായ വായനയ്ക്ക് – ജെഎന്‍യു ചുവന്ന് തന്നെ: എബിവിപിയെ തകര്‍ത്ത് ഇടത് സഖ്യം തൂത്തുവാരി

ചിത്രം-thequint.com പ്രസിദ്ധീകരിച്ചത്‌

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍