UPDATES

വീഡിയോ

KL07 BX 7313 നമ്പറുള്ള ഗ്രേ കളര്‍ ഇന്നോവ വിതുരയില്‍ എത്തിയതെന്തിന്? മാമാങ്കം സംവിധായകന്‍ സജീവ് പിള്ള വെളിപ്പെടുത്തുന്നു; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

സജീവ് പിള്ള മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ തന്നെ കായികമായി ഇല്ലാതാക്കാനുള്ള നീക്കം നടത്തുന്നുവെന്ന് പറഞ്ഞിട്ടുണ്ട്.

മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് സിനിമ മാമാങ്കം സംവിധായകന്‍ സജീവ് പിള്ളയെ അപായപ്പെടുത്താന്‍ നീക്കം. തന്നെ അപായപ്പെടുത്താന്‍ നടക്കുന്ന നീക്കത്തെക്കുറിച്ച് സംവിധായകന്‍ തന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. നിര്‍മാതാവുമായുള്ള പ്രശ്നങ്ങളെ തുടര്‍ന്ന് സംവിധായകനെ ചിത്രത്തില്‍ നിന്നും മാറ്റുകയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. സജീവ് പിള്ള മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ തന്നെ കായികമായി ഇല്ലാതാക്കാനുള്ള നീക്കം നടത്തുന്നുവെന്ന് പറഞ്ഞിട്ടുണ്ട്.

സജീവ് പിള്ളയെ അപായപ്പെടുത്താന്‍ എത്തിയവരെന്ന് സംശയിക്കുന്നവരുടെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ നിര്‍മാതാവ് വേണു കുന്നപ്പിള്ളിക്കെതിരേയുള്ള ആരോപണങ്ങള്‍ സഹിതമാണ് തന്നെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന കാര്യവും സജീവ് പിള്ള പറഞ്ഞിരിക്കുന്നത്. സജീവ് പിള്ള മുഖ്യമന്ത്രിയെ അറിയിച്ചിരിക്കുന്നത്, ജനുവരി 18ന് പകല്‍ പതിനൊന്നരയോടെ രണ്ട് യുവാക്കള്‍ വിതുര പോസ്റ്റ്ഓഫിസില്‍ എത്തി പോസ്റ്റ്മാനില്‍ നിന്നും വീടിന്റെ ലൊക്കേഷന്‍ മനസിലാക്കുകയും സംശയാസ്പദമായ സാഹചര്യത്തില്‍ അവിടെ വരികയും ചെയ്തു. തന്നെ തിരക്കി ആളുകളെത്തിയ വിവരം പോസ്റ്റ്മാനാണ് വിളിച്ച് അറിയിക്കുന്നത്. KL07BX7313 നമ്പറുള്ള ഗ്രേ കളര്‍ ഇന്നോവയില്‍ വന്ന ഇവര്‍ എറണാകുളം ഭാഗത്തു നിന്നുള്ളവരാണെന്നായിരുന്നു പറഞ്ഞിരുന്നത്. പോസ്റ്റുമാനെ ഇവര്‍ ബന്ധപ്പെട്ട നമ്പരില്‍ പിന്നീട് വിളിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

അപായപ്പെടുത്താന്‍ എത്തിയവരെന്ന് സംശയിക്കുന്നവരുടെ സിസിടിവി ദൃശ്യങ്ങള്‍

 

വന്നവരുടെ പ്രവര്‍ത്തികളില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് തന്റെ പിതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ വന്നവര്‍ ഉപയോഗിച്ചത് മാമാങ്കത്തിന്റെ നിര്‍മാതാവിന്റെ സുഹൃത്തിന്റെ വാഹനമാണെന്നു മനസിലായി; സജീവ് പിള്ള പരാതിയില്‍ പറയുന്നു. ഇത്തരം നീക്കങ്ങള്‍ തന്നെ ഇല്ലാതാക്കാന്‍ വേണ്ടിയാണെന്നും അതിനാല്‍ തന്റെ പരാതിയില്‍ സമഗ്രാന്വേഷണം നടത്തണമെന്നും കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കണം എന്നുമാണ് സംവിധായകന്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിക്കുന്നത്.

Read: ഗ്രേ കളര്‍ ഇന്നൊവയില്‍ എത്തിയ യുവാക്കള്‍ സംവിധായകനുള്ള നിര്‍മ്മാതാവിന്റെ ക്വട്ടേഷനോ? മമ്മൂട്ടി ചിത്രം മാമാങ്കം അപ്രതീക്ഷിത ട്വിസ്റ്റുകളിലേക്ക്

12 വര്‍ഷക്കാലത്തെ ഒരു യുവസംവിധായകന്റെ വിയര്‍പ്പാണ് അടിച്ചുമാറ്റാന്‍ നോക്കുന്നത്; മമ്മൂട്ടിയുടെ ഡ്രീം പ്രൊജക്റ്റ് മാമാങ്കത്തിന്റെ പിന്നില്‍ നടക്കുന്നതെന്ത്?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍