UPDATES

വീഡിയോ

പ്രധാനമന്ത്രിയുടെ വേദിക്ക് സമീപം ബിരുദദാന സമയത്തെ വേഷമണിഞ്ഞ് ‘മോദി പക്കോഡ’ വിറ്റ് വിദ്യാര്‍ഥികള്‍ / വീഡിയോ

‘എഞ്ചീനിയര്‍മാരുണ്ടാക്കിയ പക്കോഡ വാങ്ങൂ, ബിഎക്കാരും എല്‍എല്‍ബിക്കാരുണ്ടാക്കിയ പക്കോഡ വില്‍പ്പനയ്ക്ക്’ എന്നു പറഞ്ഞായിരുന്നു വിദ്യാര്‍ഥികളുടെ പ്രതിഷേധം.

ചണ്ഡിഗഡില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വേദിക്ക് സമീപം ‘മോദിജി കാ പക്കോഡ’ വിറ്റത്തിന് കോളേജ് വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തു. ബിരുദദാന സമയത്തെ വേഷമണിഞ്ഞായിരുന്നു 12 വിദ്യാര്‍ഥികളുടെ പ്രതിഷേധ പക്കോഡ വില്‍പന. മോദിയുടെ റാലി സമാപിച്ചതിന് ശേഷം വിദ്യാര്‍ഥികളെ വിട്ടയച്ചു. ലോക് സഭ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കാന്‍ എത്തിയതായി മോദി.

‘എഞ്ചീനിയര്‍മാരുണ്ടാക്കിയ പക്കോഡ വാങ്ങൂ, ബിഎക്കാരും എല്‍എല്‍ബിക്കാരുണ്ടാക്കിയ പക്കോഡ വില്‍പ്പനയ്ക്ക്’ എന്നു പറഞ്ഞായിരുന്നു വിദ്യാര്‍ഥികളുടെ പ്രതിഷേധം. പോലീസ് വാനിലേക്ക് വിദ്യാര്‍ഥികളെ ബലമായി കയറ്റുമ്പോമ്പോള്‍ ഒരു പെണ്‍കുട്ടി ഉറക്കെ വിളിച്ച് പറഞ്ഞത്, ‘പക്കോഡ എംപ്ലോയിമെന്റ് സ്‌കീമിലൂടെ മോദിജി പുതിയ ഒരു ജോലി കാട്ടിതന്നിരിക്കുകയാണ്. അതുകൊണ്ടാണ് ഞങ്ങളുടെ അനുമോദനത്തിന് പക്കോഡയുമായി എത്തിയത്.’

മുമ്പ് തൊഴിലില്ലായ്മയുമായി ബന്ധപ്പെട്ട് മോദി നടത്തിയ പരാമര്‍ശത്തിനുള്ള പ്രതിഷേധം കൂടിയായിരുന്നു ഇത്. ‘പക്കോഡ വില്‍ക്കുകയാണെങ്കില്‍ ഒരു ദിവസം 200 ലഭിക്കും. ഇതൊരു ജോലിയായി കണ്ടൂടെ?’ എന്ന തരത്തിലായിരുന്നു മോദിയുടെ ചോദ്യം. ഇതിന്റെ വീഡിയോയും പ്രതിഷേധത്തിനിടെ വിദ്യാര്‍ഥികള്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍