UPDATES

വീഡിയോ

മാതൃദിനത്തില്‍ അമ്മമാര്‍ക്കായി അമിതാഭ് ബച്ചന്‍ പാടി; മ്യൂസിക് വിഡിയോ കാണാം

അനുജ് ഗാര്‍ഗ് സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്ന ​ഗാനം രചിച്ചിരിക്കുന്നത് പുനീത് ശര്‍മ്മയാണ്

ലോക മാതൃദിനത്തില്‍ അമ്മമാര്‍ക്ക് ആദരവുമായി ‘മാ’ എന്ന മ്യൂസിക് വിഡിയോ. അമിതാഭ് ബച്ചന്‍ ​ഗാനം ആലപിച്ചിരിക്കുന്ന മ്യൂസിക് വിഡിയോ സംവിധായകന്‍ ഷൂജിത് സര്‍കാര്‍ ആണ് ഒരുക്കിയിരിക്കുന്നത്.മാതൃദിനത്തില്‍ ഗാനം യൂട്യൂബില്‍ തരംഗമായിരിക്കുകയാണ്. സിനിമ രംഗത്തുള്ളവർ അടക്കം നിരവധി പേരാണ് ഈ വീഡിയോ ഷെയർ ചെയ്തിട്ടുള്ളത്. അനുജ് ഗാര്‍ഗ് സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്ന ​ഗാനം രചിച്ചിരിക്കുന്നത് പുനീത് ശര്‍മ്മയാണ്.

അമിതാഭ് ബച്ചനും മാസ്റ്റര്‍ യജത് ഗാര്‍ഗും ചേര്‍ന്നാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. കരുത്തരായ അമ്മമാരുടെ ചിത്രങ്ങള്‍ അവരുടെ ജനന മരണ വര്‍ഷങ്ങള്‍ ചേര്‍ത്ത് ഒരു മൊണ്ടാഷായി വിഡിയോയില്‍ വന്നുപോകുന്നു. അമിതാഭ് ബച്ചന്റെ അമ്മ തേജി ബച്ചനെയും ഫ്രേമുകളില്‍ കാണാം. അമിതാഭിനൊപ്പമുള്ള അമ്മയുടെ ചിത്രമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

Avatar

ഫിലിം ഡെസ്‌ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍