UPDATES

വീഡിയോ

മജീദ്‌ മജീദിയുടെ ആദ്യ ഇന്ത്യന്‍ ചിത്രം ബിയോണ്ട് ദ ക്ലൗഡ്സ് ഏപ്രില്‍ 20ന് തീയറ്ററില്‍; പുതിയ ട്രെയ്‌ലറെത്തി

ഇപ്പോള്‍ ഇറങ്ങിയിരിക്കുന്ന രണ്ടാമത്തെ ട്രെയ്‌ലറില്‍ സംവിധായകന്‍ ഗൗതം ഘോഷ് അവതരിപ്പിക്കുന്ന കഥാപാത്രവും രംഗത്ത് വരുന്നു. താര ജയിലിലാകുന്ന ഭാഗങ്ങള്‍ ആവര്‍ത്തിച്ചിട്ടുണ്ട്.

വിഖ്യാത ഇറാനിയന്‍ സംവിധായകന്‍ മജീദ് മജീദിയുടെ ആദ്യ ഇന്ത്യന്‍ ചിത്രമായ ബിയോണ്ട് ദ ക്ലൗഡ്‌സ് ഏപ്രില്‍ 20ന് തീയറ്ററുകളിലെത്തും. ഇഷാന്‍ ഘട്ടറും മലയാളിയായ മാളവിക മോഹനനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ രണ്ടാമത്തെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ഐഎഫ്എഫ്ഐയില്‍ (ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവം) ഉദ്ഘാടന ചിത്രമായിരുന്നു ബിയോണ്ട് ദ ക്ലൗഡ്‌സ്. ചിത്രത്തിലെ അഭിനയത്തിന് തുര്‍ക്കിയിലെ ഇന്റര്‍നാഷണല്‍ ബോസ്ഫറസ് ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനുള്ള പുരസ്‌കാരം ഇഷാന്‍ ഘട്ടര്‍ നേടിയിരുന്നു.

ആദ്യ ട്രെയ്‌ലര്‍ ഇഷാന്‍ ഘട്ടറിന്റെ കഥാപാത്രമായ അമീര്‍ എങ്ങനെയാണ് പണത്തിനായി മയക്കുമരുന്ന് കച്ചവടത്തിന്റെ ലോകത്തേയ്ക്ക് പോകുന്നതെന്നാണ് പറഞ്ഞിരുന്നത്. മാളവിക മോഹനന്‍ അവതരിപ്പിക്കുന്ന അമീറിന്റെ സഹോദരിയായ താര ജയിലിലാകുന്ന രംഗങ്ങളും കാണിക്കുന്നു. ഇപ്പോള്‍ ഇറങ്ങിയിരിക്കുന്ന രണ്ടാമത്തെ ട്രെയ്‌ലറില്‍ സംവിധായകന്‍ ഗൗതം ഘോഷ് അവതരിപ്പിക്കുന്ന കഥാപാത്രവും രംഗത്ത് വരുന്നു. താര ജയിലിലാകുന്ന ഭാഗങ്ങള്‍ ആവര്‍ത്തിച്ചിട്ടുണ്ട്. പട്ടം പോലെ, നിര്‍ണായകം, ദ ഗ്രേറ്റ് ഫാദര്‍ തുടങ്ങിയ മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള മാളവിക മോഹനന്‍ ബോളിവുഡ് സിനിമാട്ടോഗ്രാഫര്‍ കെയു മോഹനന്റെ മകളാണ്.

ട്രെയ്‌ലര്‍ കാണാം:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍