UPDATES

വായന/സംസ്കാരം

ചൈനക്കാരന്റെ ശങ്കരാഭരണം; അന്തംവിടും ഈ വീഡിയോ കണ്ടാല്‍

പ്രശസ്ത കര്‍ണാട്ടിക്ക് സംഗീതജ്ഞ ഡി.കെ. പട്ടമ്മാള്‍ അദ്ദേഹത്തെ സായ് മധന മോഹൻ കുമാറെന്നാണ് പുനര്‍ നാമകാരണം ചെയ്തിരിക്കുന്നത്

കര്‍ണാട്ടിക്ക് സംഗീതം പാടി ഇന്ത്യക്കാരെ അതിശയിപ്പിക്കുകയാണ് ചൈനീസ്-മലേഷ്യൻ വംശജനായ ഗായകന്‍ ചോങ് ചിയു സെൻ. പ്രശസ്ത കര്‍ണാട്ടിക്ക് സംഗീതജ്ഞ ഡി.കെ. പട്ടമ്മാള്‍ അദ്ദേഹത്തെ സായ് മധന മോഹൻ കുമാറെന്നാണ് പുനര്‍ നാമകാരണം ചെയ്തിരിക്കുന്നത്.

ഗായകരേയും ശ്രോതാക്കളേയും ഒരേരീതിയില്‍ ഹര്‍ഷോന്‍മാദത്തിലാക്കാറുള്ള കര്‍ണാട്ടിക്ക് സംഗീതത്തിലെ പ്രശസ്ത രാഗമായ ശങ്കരാഭരണം പാടിയാണ് അദ്ദേഹം എല്ലാവരെയും അമ്പരപ്പിക്കുന്നത്. ശ്രോതാക്കളുടെ ആത്മാവില്‍ തൊടുന്ന സ്വരമാധുരികൊണ്ട് വിദേശ വംശജനായ ഒരാൾ കർണാട്ടിക് സംഗീതത്തിന് പുത്തന്‍ ഭാവുകത്വം നല്‍കുന്നത് തികഞ്ഞ സന്തോഷത്തോടെയാണ് സംഗീതപ്രേമികള്‍ സ്വീകരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍