UPDATES

വീഡിയോ

‘എന്താ ജോണ്‍സാ കള്ളില്ലേ, കല്ലുമ്മക്കായില്ലേ..’ മമ്മൂട്ടി പാടുന്നു/വീഡിയോ കാണാം

മമ്മൂട്ടിയുടെ മകനായ ദുല്‍ഖര്‍ സല്‍മാന്റെ നായികയായി സിഐഎ എന്ന ചിത്രത്തില്‍ അഭിനയിച്ച കാര്‍ത്തിക മുരളീധരന്‍ ആണ് അങ്കിളിലെ നായിക

മമ്മൂട്ടിയുടെ ഇന്ന് റിലീസ് ചെയ്യാനിരിക്കുന്ന അങ്കിള്‍ എന്ന ചിത്രത്തിലെ ഒരു ഗാനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചയായിരിക്കുന്നത്. ‘എന്താ ജോണ്‍സാ കള്ളില്ലേ.. എന്ന് തുടങ്ങുന്ന ഗാനം മമ്മൂട്ടി തന്നെയാണ് ആലപിച്ചിരിക്കുന്നത്.

ആറ് വര്‍ഷത്തിന് ശേഷമാണ് മമ്മൂട്ടി ഒരു ചിത്രത്തില്‍ പാടുന്നത്. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെ മമ്മൂട്ടി തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ താന്‍ ആലപിക്കുന്നതിന്റെ വീഡിയോ പുറത്തുവിട്ടത്. ‘നീണ്ട കാലത്തിന് ശേഷം ഞാന്‍ ആലാപനത്തിലും ഒന്നു കൈവച്ചിരിക്കുന്നു. എല്ലാവര്‍ക്കും ഇത് ഇഷ്ടപ്പെടുമെന്ന് കരുതുന്നു. എല്ലാവരുടെയും അഭിപ്രായങ്ങള്‍ അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു’ എന്ന കുറിപ്പും ഈ യൂടൂബ് ലിങ്കിനൊപ്പം മമ്മൂട്ടി പങ്കുവച്ചിട്ടുണ്ട്. ജോയ് മാത്യു, സിദ്ദിഖ്, ബിജിബാല്‍ എന്നിവരും വീഡിയോയില്‍ മമ്മൂട്ടിക്കൊപ്പമുണ്ട്.

ബിജി ബാല്‍ ആണ് ഈ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. നിര്‍മ്മാണവും തിരക്കഥയും ജോയ് മാത്യു നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം ഗിരീഷ് ദാമോദര്‍ ആണ്. കള്ളു ഷാപ്പിന്റെ മൂഡിലുള്ള ഗാനം ഇപ്പോള്‍ തന്നെ വൈറലായിരിക്കുകയാണ്. 2012ല്‍ പുറത്തിറങ്ങിയ ജവാന്‍ ഓഫ് വെള്ളിമല എന്ന ചിത്രത്തിലെ ‘ഒന്നാം കുന്നുമ്മെ..’ എന്ന് തുടങ്ങുന്ന ഗാനമാണ് മമ്മൂട്ടി ഒടുവില്‍ സിനിമയ്ക്കായി ആലപിച്ചത്.

ഒരു പെണ്‍കുട്ടിയും അവളുടെ ഡാഡിയുടെ സുഹൃത്തും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുന്ന ചിത്രം ഏറെ സാമൂഹിക പ്രസക്തമാണെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. മമ്മൂട്ടിയുടെ മകനായ ദുല്‍ഖര്‍ സല്‍മാന്റെ നായികയായി സിഐഎ എന്ന ചിത്രത്തില്‍ അഭിനയിച്ച കാര്‍ത്തിക മുരളീധരന്‍ ആണ് അങ്കിളിലെ നായിക.


മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍