UPDATES

വീഡിയോ

വെള്ളത്തിനടിയില്‍ വിവാഹാഭ്യര്‍ത്ഥന; കാമുകിക്ക് മുന്നില്‍ യുവാവ് മുങ്ങി മരിച്ചു

കെനീഷയുടെ മറുപടി കേള്‍ക്കുന്നതിനു മുവന്‍പ് തന്നെ സ്റ്റീവന്‍ മരണത്തിന്റെ പിടിയിലാവുകയായിരുന്നു.

കാമുകിക്ക് വെള്ളത്തിനടിയില്‍ വെച്ച് വിവാഹാഭ്യര്‍ത്ഥന നടത്തി കാമുകന് ദാരുണാന്ത്യം. കെനീഷ ആന്റെണിയുടെ കാമുകന്‍ സ്റ്റീവന്‍ വെബറാണ് വിവാഹഭ്യാര്‍ത്ഥനയ്ക്കിടെ മരിച്ചത്. ആഫ്രിക്കയിലെ താന്‍സാനിയയില്‍ വെള്ളത്തിനടിയില്‍ സജ്ജീകരിച്ച പ്രത്യേക മുറിയില്‍ അവധി ദിനം ആഘോഷിക്കാന്‍ എത്തിയതായിരുന്നു ഇരുവരും.

വെള്ളത്തിനടിയില്‍ വെച്ച് സ്റ്റീവന്‍ വിവാഹഭ്യര്‍ത്ഥന നടത്തുന്ന വീഡിയോ വെള്ളത്തിനടിയിലെ മുറിയിലിരുന്ന് കെനീഷ പകര്‍ത്തിയിരുന്നു. അഭ്യര്‍ത്ഥന കുറിപ്പില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ് ‘നിന്നെക്കുറിച്ചുള്ള ഇഷ്ടങ്ങളെല്ലാം പറയാന്‍ എനിക്ക് ദീര്‍ഘനേരം ശ്വാസം പിടിക്കാന്‍ കഴിയില്ല. എന്നാല്‍ ഞാന്‍ നിന്നെ മറ്റെന്തിനേക്കാളും സ്‌നേഹിക്കുന്നു!’.

എന്നെ വിവാഹം ചെയ്യാമൊ എന്നും കുറുപ്പില്‍ എഴുതിയിട്ടുണ്ട്. കുറിപ്പു കാണിച്ച ശേഷം ഒരു മോതിരവും കെനീഷയ്ക്കു മുന്നിലേക്ക് നീട്ടുന്നുണ്ട് സ്റ്റീവന്‍. എന്നാല്‍ കെനീഷയുടെ മറുപടി കേള്‍ക്കുന്നതിനു മുവന്‍പ് തന്നെ സ്റ്റീവന്‍ മരണത്തിന്റെ പിടിയിലാവുകയായിരുന്നു. സെപ്റ്റംബര്‍ 19 നായിരുന്നു സംഭവം.

കെനീഷ തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. പോസ്റ്റില്‍ എന്നെ വിവാഹം ചെയ്യാമൊ എന്ന ചോദ്യത്തിനുള്ള ഉത്തരമായി പതിനായിരം വട്ടം എനിക്ക് സമ്മതമാണ് എന്നാണ് കെനീഷ പറയുന്നത്.

Read More : തറ കെട്ടല്‍ മുതല്‍ കോണ്‍ക്രീറ്റ് വരെ; കെട്ടിടങ്ങള്‍ കെട്ടിയുയര്‍ത്തുന്ന വനിതകൂട്ടായ്മ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍