UPDATES

വീഡിയോ

യുവാവിന് നേരെയുതിര്‍ത്തത് 25 വെടിയുണ്ടകള്‍: ഡല്‍ഹിയിലെ ഗാംഗ് വാറിന്റെ കൊടുംക്രൂരതയുടെ വീഡിയോ

രണ്ട് ബൈക്കുകളിലായി എത്തിയ നാലംഗ സംഘമാണ് യുവാവിന് നേരെ ആക്രമണം നടത്തിയത്

ആക്രമി സംഘത്തില്‍ നിന്നും ഓടിരക്ഷപ്പെടാനായി കെട്ടിടത്തിന് മുകളില്‍ കയറിയ യുവാവിനെ വെടിവച്ച് താഴയിട്ടു. താഴെവീണ ശേഷവും അക്രമി സംഘം ഉതിര്‍ത്തത് 25 വെടിയുണ്ടകള്‍. കിഴക്കന്‍ ഡല്‍ഹിയിലെ ഭജന്‍പുരയിലാണ് കൊടുംക്രൂരത അരങ്ങേറിയത്.

ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. രണ്ട് ബൈക്കുകളിലായി എത്തിയ നാലംഗ സംഘമാണ് യുവാവിന് നേരെ ആക്രമണം നടത്തിയത്. അക്രമികളില്‍ നിന്നും രക്ഷപ്പെടാനായി യുവാവ് കെട്ടിടത്തിന് മുകളിലേക്ക് ഓടിപ്പോകുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. പിന്നാലെ രണ്ട് ബൈക്കുകളിലായി എത്തിയ നാലംഗം സംഘത്തിലെ മൂന്ന് പേര്‍ യുവാവിനെ പിന്തുടര്‍ന്ന് കെട്ടിടത്തിന് മുകളിലേക്ക് പോയി. തൊട്ടുപിന്നാലെ യുവാവ് താഴേക്ക് വീഴുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്.

താഴെ കാത്തിരുന്ന സംഘാംഗം യുവാവിന് നേരെ വെടിയുതിര്‍ക്കുകയും ചെയ്തു. പിന്നാലെ മുകളില്‍ നിന്നും മടങ്ങിയെത്തിയ മൂന്ന് പേരും ഇതുതന്നെ ആവര്‍ത്തിച്ചു. യുവാവിന്റെ ശരീരത്തില്‍ നിന്നും 25 ബുള്ളറ്റുകളാണ് പോലീസ് കണ്ടെടുത്തത്. ഒക്ടോബര്‍ 24നാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തതെങ്കിലും അതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇപ്പോഴാണ് പുറത്തുവന്നത്. ആക്രമണത്തിന് ശേഷം കൊല്ലപ്പെട്ടയാളുടെ പോക്കറ്റില്‍ നിന്നും ആക്രമികള്‍ എന്തൊക്കെയോ എടുത്തുകൊണ്ട് പോകുന്നതും വ്യക്തമാണ്. അതേസമയം ആരാണ് കൊല്ലപ്പെട്ടതെന്നോ എന്തിനാണെന്നോ വ്യക്തമല്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍