UPDATES

വൈറല്‍

ആര്‍ട്ട് ഓഫ് ഫാര്‍ട്ട്, ഫാര്‍ട്ട് ഓഫ് ഫ്‌ളാര്‍ട്ട്: കീഴ്ശ്വാസത്തിലൂടെ വൈറലായ മനുഷ്യന്‍ (വീഡിയോ)

കീഴ്ശ്വാസം എല്ലാ ഭാഷകളുടേയും അതിര്‍വരമ്പുകളെ മറികടക്കുന്നതാണെന്ന് ഡൂഗ് പറയുന്നു. ഇതിന് പരിഭാഷ ആവശ്യമില്ല. ഇത് രസകരമാണ്. അതേസമയം വലിയ പ്രശസ്തിയൊക്കെ കിട്ടിയപ്പോള്‍ ഒരു പ്രശ്‌നമുണ്ടായി – ജോലി പോയി.

യുഎസിലെ ഫ്‌ളോറിഡയിലുള്ള ആശുപത്രിയിലെ ഡൂഗ് എന്ന സെക്യൂരിറ്റി ഗാര്‍ഡ് ഇന്‍സ്റ്റാഗ്രാമില്‍ ശ്രദ്ധ നേടിയിരിക്കുന്നത് അദ്ദേഹത്തിന്റെ മാരകമായ കീഴ്ശ്വാസ പ്രയോഗത്തിന്റെ വീഡിയോകള്‍ കൊണ്ടാണ്. തന്റെ കീഴ്ശ്വാസങ്ങള്‍ റെക്കോഡ് ചെയ്ത ഈ മനുഷ്യന്‍ ഇന്‍സ്റ്റാഗ്രാം പേര് പോള്‍ ഫ്‌ളാര്‍ട്ട് എന്നും ദ ഫാര്‍ട്ട് അതോറിറ്റി എന്നുമാണ്. കീഴ്ശ്വാസ വീഡിയോകളിലൂടെ 79,000ത്തിലധികം ഫോളോവര്‍മാരെ ഇന്‍സ്റ്റാഗ്രാമിലും 4700 സബ്‌സ്‌ക്രൈബര്‍മാരെ യൂടൂബിലും നേടാന്‍ പോള്‍ ഫ്‌ളാര്‍ട്ടിന് കഴിഞ്ഞു. റെഡിറ്റില്‍ നാല് ലക്ഷത്തിലധികം പേര്‍ വീഡിയോ കണ്ടു. കഴിഞ്ഞ ആറ് മാസമായി ഫാര്‍ട്ട് അതോറിറ്റിയാണ് പോള്‍ ഫ്‌ളാര്‍ട്ടിന്റെ കീഴ്ശ്വാസ വീഡിയോകള്‍ ഷെയര്‍ ചെയ്യുന്നത്. അതേസമയം വലിയ പ്രശസ്തിയൊക്കെ കിട്ടിയപ്പോള്‍ ഒരു പ്രശ്‌നമുണ്ടായി – ജോലി പോയി.

ജോലി പോയതോടെ സഹതാപ തരംഗം ആഞ്ഞടിച്ചു. ഡൂഗിന്റെ പ്രശസ്തി പിന്നെയും കുതിച്ചുയര്‍ന്നു. നാടന്‍ ഭാഷയില്‍ ‘വളി’ എന്നടക്കം പേരുള്ള കീഴ്ശ്വാസം എല്ലാ ഭാഷകളുടേയും അതിര്‍വരമ്പുകളെ മറികടക്കുന്നതാണെന്ന് ഡൂഗ് പറയുന്നു. ഇതിന് പരിഭാഷ ആവശ്യമില്ല. ഇത് രസകരമാണ് – ഡൂഗ് അഭിപ്രായപ്പെട്ടു. ഞാന്‍ എല്ലായ്‌പ്പോളും ജനങ്ങളെ ചിരിപ്പിക്കുന്നു. അവരുടെ മുഖത്ത് പുഞ്ചിരിയുണ്ടാക്കുന്നു. തന്നെ മാനേജ്‌മെന്റ് ജോലിക്കെടുത്തത് തന്റെ ഉയര്‍ന്ന നര്‍മ്മബോധവും രസികന്‍ പെരുമാറ്റവും കണക്കിലെടുത്താണ് എന്നാണ് ഡൂഗ് കരുതുന്നത്.

പോള്‍ ഫ്‌ളാര്‍ട്ടിന്റെ കീഴ്ശ്വാസ പ്രയോഗങ്ങള്‍ മാത്രമല്ല, അദ്ദേഹത്തെ ജോലിയില്‍ നിന്ന് പിരിച്ചുവിടുന്ന ദൃശ്യങ്ങളും ഇന്‍സ്റ്റാഗ്രാം ലൈവ് സട്രീമിംഗിലൂടെ ലോകം കണ്ടു. ഫാര്‍ട്ടിംഗ് വീഡിയോ റെക്കോഡ് ചെയ്യുന്നത് നിര്‍ത്താന്‍ സൂപ്പര്‍വൈസര്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ വളരെ ശാന്തനായി പോള്‍ ഫ്‌ളാര്‍ട്ട് അത് നിരസിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍