UPDATES

വീഡിയോ

മാധവിക്കുട്ടിയെ ഒന്നുകൂടി ഓടിച്ചെന്ന് കെട്ടിപ്പിടിക്കാന്‍ തോന്നി: ആമി കണ്ടശേഷം മഞ്ജു വാര്യര്‍/വീഡിയോ

എത്രയോ വര്‍ഷത്തിന് ശേഷമാണെങ്കിലും ആ അമ്മയെക്കുറിച്ച് ഒരു സിനിമ വന്നോപ്പോള്‍ അതിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ എനിക്ക് അഭിമാനമുണ്ട്

മാധ്യമപ്രവര്‍ത്തകര്‍ക്കും സാമൂഹത്തിലെ പ്രമുഖര്‍ക്കുമായി കമല്‍ സംവിധാനം ചെയ്ത ആമിയുടെ പ്രദര്‍ശനം ഇന്നലെ തിരുവനന്തപുരത്ത് നടന്നു. ഇരുപത് വര്‍ഷം മുമ്പ് മാധവിക്കുട്ടിയെ ആരാധനയോടെ പോയി കണ്ടതിനെക്കുറിച്ച് ചിത്രത്തില്‍ മാധവിക്കുട്ടിയായി അഭിനയിച്ച മഞ്ജു വാര്യര്‍ പ്രതികരിച്ചു. മഞ്ജുവിന്റെ വാക്കുകളില്‍ നിന്നും.

‘ഇതിപ്പോള്‍ ഞങ്ങളൊന്നുമല്ല പറയേണ്ടത്. സിനിമ കണ്ട ശേഷം പ്രേക്ഷകരാണ് പറയേണ്ടത്. മാധവിക്കുട്ടിയെന്ന എഴുത്തുകാരിയോട് വ്യക്തിപരമായി ഒരുപാട് അടുപ്പമുള്ളവരാണ് ഇന്ന് സിനിമ കണ്ടത്. അതിന്റെ ഒരു വികാര ഒഴുക്കാണ് നാമിന്ന് ഇവിടെ കണ്ടത്.

എനിക്ക് വ്യക്തിപരമായി ഈ സിനിമ കണ്ടു കഴിഞ്ഞപ്പോള്‍ ഏകദേശം 20 വര്‍ഷം മുമ്പ് മാധവിക്കുട്ടി എന്ന ആ അമ്മയെ കണ്ട കൂടിക്കാഴ്ചയാണ് ഓര്‍മ്മ വന്നത്. ഓടിച്ചെന്ന് ആ അമ്മയെ ഒന്നുകൂടി കെട്ടിപിടിക്കാനാണ് തോന്നിയത്. എത്രയോ വര്‍ഷത്തിന് ശേഷമാണെങ്കിലും ആ അമ്മയെക്കുറിച്ച് ഒരു സിനിമ വന്നോപ്പോള്‍ അതിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ എനിക്ക് അഭിമാനമുണ്ട്. പറഞ്ഞറിയിക്കാനാകാത്ത മാനസികാവസ്ഥയാണ് എനിക്കിപ്പോഴുള്ളത്. കമല്‍ സാറിനോടും നിര്‍മ്മാതാവ് റഫേല്‍ സാറിനോടും എന്റെ നന്ദി അറിയിക്കുന്നു.

ഒപ്പം പ്രവര്‍ത്തിച്ചവരോടും ഇന്നിവിടെ പിന്തുണയുമായി എത്തിച്ചേര്‍ന്ന വിവിധ മേഖലകളിലുള്ള ജനങ്ങളോടും നന്ദി അറിയിക്കുന്നു. ഈ സിനിമ നാളെ മുതല്‍ പ്രേക്ഷകരുടേതാണ്. ഈ സിനിമ കാണുമ്പോള്‍ ഇതിനോട് തോന്നുന്ന സ്‌നേഹം ഞങ്ങളെയും അറിയിക്കുക’.

ടൊവിനോ തോമസ്/അഭിമുഖം; മറ്റുള്ളവര്‍ക്കു വേണ്ടിയാണ് എന്റെ കലഹങ്ങളത്രയും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍